മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാനിയ ഈയ്യപ്പൻ. വളരെ വിഷമിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമകളിൽ ഒന്നാണ് സാറ്റർഡേ നൈറ്റ്സ്. ഈ സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടി താരം കോഴിക്കോട് എത്തിയിരുന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ ആയിരുന്നു സിനിമയുടെ പ്രചാരണ പരിപാടികൾ എല്ലാം നടന്നത്. എന്നാൽ ഇവിടെ നിന്നും താരത്തിന് ഒരു മോശം അനുഭവം ഉണ്ടായിരിക്കുകയാണ്.
വലിയ ജനാവലി ആണ് സിനിമയിലെ താരങ്ങളെ കാണുവാൻ വേണ്ടി എത്തിയത്. വലിയ രീതിയിലുള്ള തിരക്ക് ആയിരുന്നു ഇവിടെ അനുഭവപ്പെട്ടത്. പൊതുവേ എല്ലാ ദിവസങ്ങളിലും കോഴിക്കോട് ഹൈലൈറ്റ് മാളിൽ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പുറമേ ഇന്ന് സിനിമക്കാരും കൂടി വന്നപ്പോൾ കൺട്രോൾ ചെയ്യാൻ പറ്റാത്ത അത്രയും തിരക്ക് ഉണ്ടായിരുന്നു. താരം പരിപാടി കഴിഞ്ഞ് തിരിച്ചു പോകുന്ന സമയമാണ് സംഭവം നടക്കുന്നത്.
കൂട്ടത്തിൽ ഒരു വ്യക്തി താരത്തോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അയാളെ തല്ലാൻ ശ്രമിക്കുന്ന നടിയെ വീഡിയോയിൽ കാണാം. എന്നാൽ എന്തിനാണ് ഇയാളെ താരം തല്ലിയത് എന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം വന്നിട്ടില്ല. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ ആണ് നടിയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതുപോലെയുള്ള ഞരമ്പ് രോഗികൾക്ക് ഇങ്ങനത്തെ മറുപടി തന്നെ നൽകണം എന്നാണ് ആളുകൾ പറയുന്നത്.
സമാനമായ ഒരു അനുഭവം നടി അന്ന ബെന്നിന് എറണാകുളം ലുലു മാളിൽ വച്ച് ഉണ്ടായിരുന്നു. രണ്ട് യുവാക്കൾ താരത്തോട് മോശമായി പെരുമാറുകയായിരുന്നു. ഇവരെ പിന്നീട് സിസിടിവി ക്യാമറയിൽ നിന്നും ഐഡന്റിഫൈ ചെയ്തു. എന്നാൽ താരം കേസ് പിൻവലിക്കുകയും യുവാക്കൾക്ക് മാപ്പ് നൽകുകയും ആയിരുന്നു. ഈ സംഭവത്തിൽ താരം നിയമം നടപടികൾ സ്വീകരിക്കുമോ എന്ന വിഷയം ഇനി കാത്തിരുന്നു കാണണം.