മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പേളി മാണി. അവതാരിക എന്ന നിലയിലും നടി എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഇവർ. ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്നു ഇവർ. അവിടെ നിന്നുമാണ് ശ്രീനിഷ് അരവിന്ദ് എന്ന വ്യക്തിയുമായി ഇവർ ഇഷ്ടത്തിലാകുന്നതും പിന്നീട് വിവാഹം ചെയ്യുന്നതും. ഇപ്പോൾ ഇരുവരും വളരെ സന്തോഷത്തോടെ ജീവിക്കുകയാണ്. ഓരോതവണ ബിഗ് ബോസ് വരുമ്പോഴും ഇവരുടെ പ്രണയത്തെക്കുറിച്ചാണ് പ്രേക്ഷകർ എപ്പോഴും ചിന്തിക്കാറുള്ളത്.
ഈ വർഷമായിരുന്നു ഇവർക്ക് ഒരു പെൺകുഞ്ഞ് കൂടി ജനിച്ചത്. ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ എല്ലാം തന്നെ താരം സമൂഹം മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മറ്റൊരു ചടങ്ങിന്റെ വിശേഷങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പേളിയുടെ സഹോദരി ആണ് റേച്ചൽ. ഇവരുടെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട വ്യക്തിയാണ് ശ്രദ്ധ.
പേളിയുടെയും അനിയത്തിയുടെയും വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് ശ്രദ്ധ. പേളിയുടെ പപ്പയുടെ അനിയനും, അമ്മയുടെ അനിയത്തിയും തമ്മിലാണ് വിവാഹം ചെയ്തിരിക്കുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് മക്കൾ ആണ് ഉള്ളത്. അതിൽ ഒരു വ്യക്തിയാണ് ശ്രദ്ധ. ഇവരുടെ മാതാപിതാക്കൾ സ്വന്തം സഹോദരനും സഹോദരിയും ആയതുകൊണ്ട് കുടുംബാംഗങ്ങൾ എല്ലാം ഒരുപോലെ തന്നെയാണ് ഇവർക്ക്. മാത്രവുമല്ല ഇവരെല്ലാവരും ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഇപ്പോൾ ശ്രദ്ധയ്ക്ക് വേണ്ടി ഒരു ബാച്ചിലർ പാർട്ടി ഒരുക്കിയിരിക്കുകയാണ് ഇവരുടെ കുടുംബാംഗങ്ങൾ. വടിവേലു തീമിൽ ആണ് ഇവർ പരിപാടി ഒപ്പിച്ചിരിക്കുന്നത്. കുടുംബത്തിലുള്ളവർ എല്ലാം വടിവേലു ഫാൻസ് ആണ് എന്ന് പറഞ്ഞുകൊണ്ട് അതേ ഗെറ്റപ്പിൽ ആണ് എല്ലാവരും എത്തുന്നത്. വടിവേലുവിന്റെ വിവിധ സിനിമയിലെ വേഷങ്ങളാണ് ഓരോരുത്തരും തെരഞ്ഞെടുത്തിരിക്കുന്നത്. വടിവേലുവിന്റെ മുറിയൻ മീശയും മുണ്ടും ഷർട്ടും എല്ലാം അതുപോലെ ഇവർ അനുകരിച്ചിട്ടുണ്ട്. പേളിയും അനിയത്തി അറിയിച്ചിലും എല്ലാം വ്യത്യസ്തമായ വേഷങ്ങളിൽ ആണ് എത്തുന്നത്. ഇതിൻറെ വീഡിയോ താഴെ കാണാം: