മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സോനം കപൂർ. ബോളിവുഡ് താരം ആണെങ്കിൽ പോലും ഇവരുടെ വാർത്തകളെല്ലാം തന്നെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിന് കാരണം ഇവരുടെ പിതാവ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു എന്നതാണ്. അനിൽ കപൂർ എന്നാണ് ഇവരുടെ പിതാവിൻറെ പേര്. മലയാളികളുടെ പ്രിയപ്പെട്ട ചന്ദ്രലേഖ എന്ന സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ ഇവർ അവതരിപ്പിച്ചിരുന്നു. ഒരു അതിഥി വേഷം ആയിട്ടായിരുന്നു അനിൽ കപൂർ സിനിമയിലെത്തിയത്. മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതിഥി വേഷങ്ങളിൽ ഒന്നാണ് ഇത്.
2018 വർഷത്തിലായിരുന്നു സോനം കപൂർ വിവാഹിതയായത്. ആനന്ദ് അഹൂജ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ബോളിവുഡിലെ താരങ്ങളെല്ലാം തന്നെ ഇവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വളരെ ആർഭാടമായി തന്നെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു. നടിയുടെ വിവാഹ വേഷങ്ങളും ആഭരണങ്ങളും എല്ലാം തന്നെ മലയാളികളുടെ ഇടയിലും ചർച്ചയായിരുന്നു.
ഇപ്പോൾ ഇരുവരും ഒരു ബേബിമൂൺ യാത്രയിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. മലയാളികൾ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാക്ക് കേൾക്കുന്നത്. മലയാളികൾക്ക് പൊതുവേ സാക്ഷരത കൂടുതലാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളിൽ വിദ്യാഭ്യാസം കുറവാണല്ലോ. എന്താണ് ബേബിമൂൺ എന്ന് നിങ്ങൾക്കറിയുമോ? ഇപ്പോൾ ഈ വാക്ക് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറി കൊണ്ടിരിക്കുന്നത്.
ഇരുവരും ഇവരുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. സോനം കപൂർ ഗർഭിണിയാണ് എന്ന വാർത്തകൾ കുറച്ചുമുമ്പ് തന്നെ പുറത്തു വന്നിരുന്നു. നിറവയറുമായി താരം നിൽക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ഈ നിറവയറും ആയിട്ടാണ് താരം യാത്ര ചെയ്തിരിക്കുന്നത്. ഇറ്റലിയിലാണ് ഇപ്പോൾ ഇരുവരും ഉള്ളത്. ഇറ്റലിയിൽ നിന്നും ഓറഞ്ച് ജ്യൂസും പിസയും കഴിക്കുന്ന ചിത്രങ്ങൾ താരം തന്നെ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഭർത്താവ് വെറും പച്ച വെള്ളമാണ് കുടിക്കുന്നത് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. പച്ചവെള്ളം ആണ് ഏറ്റവും നല്ലത് എന്ന് സോനം തമാശരൂപേണ മറുപടി നൽകുന്നതും വീഡിയോയിൽ കാണാം.