മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സോനം കപൂർ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് ഇവർക്കും മലയാളികൾ നൽകി വരുന്നത്. ഇതിന് കാരണം അഭിനയ പ്രാധാന്യമുള്ള നിരവധി സിനിമകളിൽ സോനം കപൂർ അഭിനയിച്ചിട്ടുണ്ട് എന്നത് തന്നെയാണ്. നല്ല അഭിനേതാക്കളെ ഏത് ഭാഷയിൽ ആണെങ്കിലും സപ്പോർട്ട് ചെയ്യുക എന്നത് മലയാളികളുടെ രക്തത്തിൽ ഉള്ളതാണ്.
കുറച്ചു വർഷങ്ങൾക്കു മുൻപ് ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ആനന്ദ് അഹൂജ എന്നായിരുന്നു ഭർത്താവിൻറെ പേര്. അടുത്തിടെ ആയിരുന്നു ഇരുവർക്കും ഒരു ആൺകുട്ടി ജനിച്ചത്. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മകൻറെ ചിത്രം ആദ്യമായി താരം പുറത്തുവിട്ടിരുന്നു. ഇപ്പോൾ മകൻറെ പേര് എന്താണ് എന്ന് ആദ്യമായി പുറത്തു വിടുകയാണ് താരം. ഭർത്താവിന് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ആണ് താരം ഈ പേര് പുറത്തുവിട്ടത്.
“ഞങ്ങളുടെ ജീവിതത്തിന് പുതിയ അർത്ഥം നൽകിയ ശക്തിയുടെ പേരിൽ, കഠിനമായ ധൈര്യവും ശക്തിയും ഉൾക്കൊള്ളുന്ന ഹനുമാൻ ദേവന്റെയും ഭീമന്റെയും പേരിൽ, പവിത്രമായ എല്ലാത്തിനും ജീവൻ നൽകുന്നതും ശാശ്വതമായ നമ്മുടെ എല്ലാ കാര്യങ്ങളുടെയും പേരിൽ, ഞങ്ങളുടെ മകൻ വായു കപൂർ എന്ന കുഞ്ഞിനു വേണ്ടി ഞങ്ങൾ നിങ്ങളുടെ അനുഗ്രഹം തേടുകയാണ്” – ഇതാണ് താരം ഇൻസ്റ്റാഗ്രാമിൽ എഴുതിയത്.
അതേസമയം കുഞ്ഞിനെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ഇപ്പോൾ ഇവരുടെ ആരാധകർ. നിരവധി മികച്ച കമൻറുകൾ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഹനുമാൻ ദേവന്റെ മറ്റൊരു പേരാണ് വായു ദേവൻ. ആ പേരാണ് ഇപ്പോൾ കുട്ടിക്ക് ഇട്ടിരിക്കുന്നത്. വളർന്നു വലുതാകുമ്പോൾ കുട്ടി ഹനുമാനെ പോലെ ബലവാൻ ആയി മാറുമോ എന്നാണ് ഇപ്പോൾ അമ്മായിമാർ ചോദിക്കുന്നത്. അതേസമയം വേറെ നല്ല പേരൊന്നും കിട്ടിയില്ലേ മോളെ എന്ന് ചോദിച്ചു കൊണ്ട് ഒരു വിഭാഗം അമ്മായിമാർ രംഗത്തുണ്ട്.