മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്നരാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ചിത്രം വളരെ വലിയ ഒരു വിജയം കൂടിയായിരുന്നു. ഇതിനുശേഷം വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചു. അഞ്ജലി എന്ന കഥാപാത്രത്തെ ആയിരുന്നു ഈ സിനിമയിൽ താരം അവതരിപ്പിച്ചത്. ഈ സിനിമയിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും നിരൂപകപ്രശംസ നേടുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ ഇവരുടെ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷം ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ജീവിതത്തിൽ ഇവർ ഒരു രണ്ടാംഘട്ടം ആരംഭിക്കാൻ പോവുകയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
അതേസമയം മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും ഇവർ സജീവമായി അഭിനയിച്ചിരുന്നു. കന്നഡ സിനിമയിലെ മുൻനിര നായികമാരിൽ ഒരാൾ കൂടിയായിരുന്നു ഇവർ. കന്നഡ നടൻ ചിരഞ്ജീവി സർജ ആയിരുന്നു ഇവരുടെ ഭർത്താവ്. രണ്ടു വർഷങ്ങൾക്കു മുമ്പാണ് ചിരഞ്ജീവി നമ്മളെ വിട്ടു പിരിയുന്നത്. ഗർഭിണിയായിരുന്ന മേഘ്ന പിന്നീട് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പിന്നീട് വളരെ പതിയെ ആണ് താരം സിനിമ ടെലിവിഷൻ മേഖലയിലേക്ക് തിരിച്ചു വന്നത്.
ഇപ്പോൾ താരത്തിനെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിരിക്കുകയാണ്. ഫേവറേറ്റ് കാറ്റഗറിയിലാണ് താരത്തിന് ഈ അവാർഡ് ലഭിച്ചത്. കുരുക്ഷേത്ര എന്ന സിനിമയിലെ പ്രകടനത്തിന് ആണ് താരത്തിന് ഈ അവാർഡ് ലഭിച്ചത്. അതേസമയം ഭർത്താവ് മരിച്ച് അധികം സമയം കഴിയുന്നതിനു മുൻപ് തന്നെ സിനിമയിൽ സജീവമായതിനു നിരവധി ആളുകളാണ് താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം ഇത് അവരുടെ ജീവിതമാണ് എന്നും കാര്യങ്ങൾ എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നത് അവരാണ് എന്നും ആണ് പ്രേക്ഷകർ വിമർശകരെ ഓർമ്മിപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.