ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് ഹോളി. പൊതുവേ ഉത്തരേന്ത്യയിൽ മാത്രമാണ് ഈ ആഘോഷം കണ്ടുവരാറുള്ളത്. പക്ഷേ കഴിഞ്ഞ കുറെ വർഷങ്ങളായി തെന്നിന്ത്യയിലും നമ്മൾ ഈ ആഘോഷം കണ്ടുവരുന്നത് പതിവാണ്. പൊതുവേ ഒരു ഹിന്ദു ആഘോഷമാണ് ഇത് എന്നാണ് പറയപ്പെടുന്നത് എങ്കിലും ജാതിമത വേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് ഹോളി എന്നു പറയാം.
ഹോളിയുടെ സമയങ്ങളിൽ വലിയ രീതിയിലുള്ള പീഡനങ്ങൾ ആണ് സ്ത്രീകൾ അനുഭവിക്കുന്നത് എന്ന് പല സർവേകളിൽ പറയുന്നുണ്ട്. ഗാർഹിക പീഡനങ്ങൾ ഈ സമയത്താണ് ഏറ്റവും കൂടാറുള്ളത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുകൂടാതെ പലതരത്തിലുള്ള പീഡനങ്ങൾ ആണ് പൊതു സമൂഹമധ്യത്തിൽ പോലും നടക്കാറുള്ളത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ഒരു വിദേശ വനിതയെ ചില ആളുകൾ കയറിപ്പിടിച്ചത്. ഇത് വലിയ രീതിയിലുള്ള നാണക്കേടിന് ഇന്ത്യയ്ക്ക് കാരണമായിട്ടുണ്ട്.
അതേസമയം ഇപ്പോൾ ഭാരത് മാട്രിമോണിയുടെ ഒരു പരസ്യമാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. പരസ്യം ഹിന്ദുവിരുദ്ധമാണ് എന്നാണ് ഒരു കൂട്ടം ഹിന്ദുക്കൾ അവകാശപ്പെടുന്നത്. പരസ്യത്തിൽ നമ്മൾ കാണുന്നത് ഒരു പെൺകുട്ടി അവരുടെ മുഖത്ത് പറ്റിയിരിക്കുന്ന കളറുകൾ കഴുകി കളയുന്നതാണ്. എന്നാൽ അവരുടെ കണ്ണിന് താഴെയായി ഇടി കൊണ്ടപാട് ഉണ്ട്. ചില കറകൾ കഴുകി കളയാൻ പറ്റില്ല എന്നാണ് ഈ പരസ്യം നൽകുന്ന സന്ദേശം.
ഇത് ഒരു കൂട്ടം ഹിന്ദുക്കളെ ഇപ്പോൾ പ്രകോപിപ്പിച്ചിരിക്കുകയാണ്. എന്തിനാണ് ഹിന്ദുക്കളുടെ ആഘോഷ സമയങ്ങളിൽ മാത്രം ഇതുപോലെയുള്ള പരസ്യങ്ങൾ നൽകുന്നത് എന്നും എന്തുകൊണ്ടാണ് മറ്റുള്ള മതങ്ങളുടെ ആഘോഷ സമയങ്ങളിൽ ഇതുപോലെയുള്ള പരസ്യങ്ങൾ നൽകാത്തത് എന്നുമാണ് ഇപ്പോൾ ഹിന്ദുക്കൾ ചോദിക്കുന്നത്. ഹിന്ദുക്കളോട് എന്തിനാണ് ഇത്ര ദേഷ്യം വച്ചു പുലർത്തുന്നത് എന്നാണ് ഇപ്പോൾ ഹിന്ദുക്കൾ ചോദിക്കുന്നത്. അതേ സമയം ഹിന്ദു മാത്രം വളരെ സമാധാനമുള്ള ഒരു മതമാണ് എന്നും ഗാർഹിക പീഡനം പോലെയുള്ള കാര്യങ്ങൾ ഒന്നും ഒരിക്കലും ഹിന്ദുക്കൾ ചെയ്യാറില്ല എന്നും ഇതൊക്കെ ഹിന്ദുക്കളെ മനപ്പൂർവ്വം അപമാനിക്കുന്നതിന് വേണ്ടി മാത്രം ഹിന്ദുവിരുദ്ധർ പടച്ചു വിടുന്നതാണ് എന്നുമാണ് ഇപ്പോൾ ഹിന്ദുക്കൾ പറയുന്നത്.