മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അമൃത നായർ. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. പിന്നീട് ഗീതാഗോവിന്ദം എന്ന പരമ്പരയും കളിവീട് എന്ന പരമ്പരയും താരം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ യൂട്യൂബ് ചാനലും താരത്തിന് സ്വന്തമായി ഉണ്ട്.
നാലുമാസം മുൻപ് ആയിരുന്നു ഗീതാഗോവിന്ദം എന്ന പരമ്പരയിൽ താരത്തിന്റെ കഥാപാത്രത്തിന്റെ വിവാഹം കഴിഞ്ഞത്. അതിൻറെ ചിത്രങ്ങൾ പങ്കുവെച്ചതോടെ താരത്തിന് വലിയ രീതിയിൽ സ്വസ്ഥത നഷ്ടമായി എന്നുവേണം പറയാൻ. നിരവധി ആളുകൾ ആയിരുന്നു വിവാഹം കഴിഞ്ഞോ എന്ന് ചോദിച്ചു കൊണ്ട് വന്നത്. നിരവധി ആളുകൾ സത്യാവസ്ഥ എന്താണെന്ന് പോലും മനസ്സിലാക്കാൻ നിൽക്കാതെ എന്തുകൊണ്ടാണ് കല്യാണത്തിന് വിളിക്കാഞ്ഞത് എന്നൊക്കെ പരിഭവം പറയുവാൻ തുടങ്ങി. പിന്നീട് ലൈവിൽ വന്നതിനുശേഷം ആയിരുന്നു താരം കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയത്.
ഇപ്പോൾ താരത്തിന്റെ വിവാഹം വീണ്ടും കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇതും സീരിയലിൽ തന്നെയാണ് കേട്ടോ. അമ്പലത്തിൽ പോയി തുളസിമാല ഇട്ടാണ് വിവാഹം കഴിഞ്ഞിരിക്കുന്നത്. താരം തന്നെയാണ് ഈ വിവാഹവാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കളിവീട് എന്ന പരമ്പരയിലെ സ്നേഹയും അഖിലും വിവാഹിതരായി എന്നാണ് താരം യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. പക്ഷേ ഇത്തവണയും നിരവധി ആളുകൾ അമൃതയുടെ വിവാഹം കഴിഞ്ഞു എന്നൊക്കെ പറഞ്ഞു വാർത്ത നൽകുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ നാലു മാസത്തിനിടയിൽ രണ്ടാമത്തെ വിവാഹമാണ് അമൃതയുടേത് എന്ന് വേണമെങ്കിൽ പറയാം.