Film News

അത് എൻറെ തീരുമാനമാണ് നിങ്ങൾക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ല- ഓൺലൈൻ സദാചാരവാദികൾക്കെതിരെ നടി റിമ കല്ലിങ്കൽ പറഞ്ഞത് കേൾക്കണോ?

മലയാളസിനിമ രംഗത്തിലെ വളരെ ചുരുക്കം ചില ബോൾഡായ നടിമാരിലൊരാളാണ് റിമകല്ലിങ്കൽ. സിനിമയിലായാലും തൻറെ വ്യക്തിജീവിതത്തിൽ ആയാലും നിലപാടുകൾ തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ് ഇവർ. ഇതിൻറെ പേരിൽ തന്നെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു താരം ഫെമിനിസത്തെ കുറിച്ച് നടത്തിയ ഒരു talk. ഒരു പൊരിച്ച മീനിനെ ഉദാഹരണമാക്കി ആയിരുന്നു അന്ന് അവർ ഫെമിനിസത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത് എന്നാൽ ഈ വിഷയം സൈബർ ലോകം ഏറ്റെടുത്ത് അവരെ ട്രോളുകയായിരുന്നു. സിനിമാരംഗത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന വ്യത്യസ്തങ്ങളായ ചൂഷണങ്ങളെ കുറിച്ച് പുറത്തുപറയാൻ ധൈര്യം കാണിച്ച താരങ്ങളിൽ ഒരാളായിരുന്നു ഇവർ. ഇതിനെ തുടർന്നും ഇവർക്ക് വ്യക്തിഹത്യ നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ തൻറെ നിലപാടിൽ മാറ്റമില്ലാതെ തന്നെ തുടരുകയാണ് ഇപ്പോഴും താരം.

- Advertisement -

ഈ അടുത്ത് ഒരു പൊതുവേദിയിൽ മിനി സ്കർട്ട് ധരിച്ച് വന്നതിനെത്തുടർന്ന് നിരവധി പേരാണ് താരത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നത്. തൻറെ വസ്ത്ര സ്വാതന്ത്ര്യത്തിൽ പോലും കൈകടത്തുന്ന ഓൺലൈൻ സദാചാര ആങ്ങളമാർക്കെതിരെ ശക്തമായ രീതിയിൽ താരം പ്രതികരിച്ചിട്ടുണ്ടായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ വനിതാ താരങ്ങൾ സൈബർ ആക്രമണം നേരിടേണ്ടി വരുന്നത് അവരുടെ വസ്ത്രധാരണത്തെചൊല്ലിയാണ്. ശരീരഭാഗങ്ങൾ കാണിച്ച് ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുമ്പോൾ നിരവധി ഉപദേശങ്ങളും ആയാണ് ഓൺലൈൻ സദാചാരവാദികൾ രംഗത്ത് എത്താറുള്ളത്.

ഇപ്പോൾ തൻറെ വസ്ത്രധാരണത്തെക്കുറിച്ച് റിമാകല്ലിങ്കൽ പറഞ്ഞ വാക്കുകൾ ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ‘ എൻറെ വസ്ത്രധാരണം, അതു പൂര്‍ണമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. തണുപ്പുള്ള പ്രദേശത്ത് പോകുമ്ബോള്‍ ചൂടു നല്‍കുന്ന വസ്ത്രങ്ങളിടും. വിദേശത്തുള്ള പലരും കാലാവസ്ഥ നോക്കിയിട്ടാണ് എന്തു ഡ്രസ്സ് ധരിക്കണമെന്നു തീരുമാനിക്കുന്നത്. ഇവിടെ മാത്രം മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാല്‍ എങ്ങനെ ശരിയാകും?
എനിക്കു ചൂടെടുക്കുന്നുണ്ട്. ഞാന്‍ ചെറിയ സ്കര്‍ട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചുരിദാറാണോ ഇടേണ്ടത്. ഇട്ടോ, എനിക്കൊരു പ്രശ്നവുമില്ലെന്നേ. പക്ഷേ, ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. നിങ്ങള്‍ക്കതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല’ താരം പറഞ്ഞു.

Athul

Recent Posts

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

2 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

2 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

13 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

13 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

14 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

14 hours ago