മലയാളസിനിമ രംഗത്തിലെ വളരെ ചുരുക്കം ചില ബോൾഡായ നടിമാരിലൊരാളാണ് റിമകല്ലിങ്കൽ. സിനിമയിലായാലും തൻറെ വ്യക്തിജീവിതത്തിൽ ആയാലും നിലപാടുകൾ തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ് ഇവർ. ഇതിൻറെ പേരിൽ തന്നെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു താരം ഫെമിനിസത്തെ കുറിച്ച് നടത്തിയ ഒരു talk. ഒരു പൊരിച്ച മീനിനെ ഉദാഹരണമാക്കി ആയിരുന്നു അന്ന് അവർ ഫെമിനിസത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത് എന്നാൽ ഈ വിഷയം സൈബർ ലോകം ഏറ്റെടുത്ത് അവരെ ട്രോളുകയായിരുന്നു. സിനിമാരംഗത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന വ്യത്യസ്തങ്ങളായ ചൂഷണങ്ങളെ കുറിച്ച് പുറത്തുപറയാൻ ധൈര്യം കാണിച്ച താരങ്ങളിൽ ഒരാളായിരുന്നു ഇവർ. ഇതിനെ തുടർന്നും ഇവർക്ക് വ്യക്തിഹത്യ നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ തൻറെ നിലപാടിൽ മാറ്റമില്ലാതെ തന്നെ തുടരുകയാണ് ഇപ്പോഴും താരം.
ഈ അടുത്ത് ഒരു പൊതുവേദിയിൽ മിനി സ്കർട്ട് ധരിച്ച് വന്നതിനെത്തുടർന്ന് നിരവധി പേരാണ് താരത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നത്. തൻറെ വസ്ത്ര സ്വാതന്ത്ര്യത്തിൽ പോലും കൈകടത്തുന്ന ഓൺലൈൻ സദാചാര ആങ്ങളമാർക്കെതിരെ ശക്തമായ രീതിയിൽ താരം പ്രതികരിച്ചിട്ടുണ്ടായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ വനിതാ താരങ്ങൾ സൈബർ ആക്രമണം നേരിടേണ്ടി വരുന്നത് അവരുടെ വസ്ത്രധാരണത്തെചൊല്ലിയാണ്. ശരീരഭാഗങ്ങൾ കാണിച്ച് ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുമ്പോൾ നിരവധി ഉപദേശങ്ങളും ആയാണ് ഓൺലൈൻ സദാചാരവാദികൾ രംഗത്ത് എത്താറുള്ളത്.
ഇപ്പോൾ തൻറെ വസ്ത്രധാരണത്തെക്കുറിച്ച് റിമാകല്ലിങ്കൽ പറഞ്ഞ വാക്കുകൾ ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ‘ എൻറെ വസ്ത്രധാരണം, അതു പൂര്‍ണമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. തണുപ്പുള്ള പ്രദേശത്ത് പോകുമ്ബോള്‍ ചൂടു നല്കുന്ന വസ്ത്രങ്ങളിടും. വിദേശത്തുള്ള പലരും കാലാവസ്ഥ നോക്കിയിട്ടാണ് എന്തു ഡ്രസ്സ് ധരിക്കണമെന്നു തീരുമാനിക്കുന്നത്. ഇവിടെ മാത്രം മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാല്‍ എങ്ങനെ ശരിയാകും?
എനിക്കു ചൂടെടുക്കുന്നുണ്ട്. ഞാന്‍ ചെറിയ സ്കര്‍ട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചുരിദാറാണോ ഇടേണ്ടത്. ഇട്ടോ, എനിക്കൊരു പ്രശ്നവുമില്ലെന്നേ. പക്ഷേ, ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. നിങ്ങള്‍ക്കതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല’ താരം പറഞ്ഞു.