ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ചേക്കേറിയ താരമാണ് ജയസൂര്യ. കാലമിത്രയും കഴിഞ്ഞിട്ടും അദ്ദേഹത്തെ ഹൃദയത്തോടു ചേർത്ത് നിർത്തുന്ന നിരവധി ആരാധകർ ഉണ്ട്. തൻ്റെ എളിമയും വിനയവും ആണ് ആരാധക മനസ്സിൽ ഇത്രയധികം ഇടം നേടാൻ താരത്തെ സഹായിച്ചത്. അത്തരമൊരു ആരാധികയുടെ കഥ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് ജയസൂര്യ.
നീതു ജസ്റ്റിൻ എന്നാണ് താരത്തിന്റെ ആ കൊച്ചു ആരാധകരുടെ പേര് തൻറെ ആദ്യചിത്രം കണ്ടത് മുതൽ തുടങ്ങിയ ആരാധന ഇപ്പോഴും നീതുവിന് ഉണ്ടെന്നാണ് പറയുന്നത്. കാർട്ടൂൺ സഹിതം ആണ് നീതുവിന്റെ ആ നിഷ്കളങ്കമായ സ്നേഹം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. പിന്നീട് കാണാൻ ജയസൂര്യ പോകുകയും സർപ്രൈസ് ആയി വിളിച്ചതും എല്ലാം തന്നെ ഈ കുട്ടി ആരാധിക വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
20 വര്‍ഷങ്ങള്‍ക്കു മുമ്ബ് ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയിലൂടെ ഞാന്‍ സിനിമാ ജീവിതത്തില്‍ പിച്ചവച്ച് തുടങ്ങുമ്ബോള്‍ ഞാന്‍ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആളാണ് നീതു ജസ്റ്റിന്‍. 20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം, നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്നേഹത്തിന്റെ കഥ. എന്ന് നീതുവിന്റെ വിഡിയോ പങ്കുവച്ച് ജയസൂര്യ കുറിച്ചു.
ജോണ്‍ ലൂഥര്‍ എന്ന ചിത്രമാണ് ജയസൂര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഒരു കേസന്വേഷണത്തിനിടെ ഏല്‍ക്കുന്ന പരിക്കില്‍ നിന്ന് കേള്‍വിത്തകരാറ് സംഭവിക്കുകയാണ് ജയസൂര്യ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്. ജയസൂര്യയുടെ എക്കാലത്തെയും വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ലൂഥര്‍. ഇതിനോട് പടവെട്ടി അയാള്‍ അന്തിമ വിജയം നേടുമോ എന്നതിലേക്ക് പ്രേക്ഷകരുടെ ആകാംക്ഷയെ ക്ഷണിക്കുകയാണ് ചിത്രത്തില്‍ സംവിധായകന്‍. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.