മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാങ്ങിയ ഈ താരത്തിന് ഇന്ന് കൈ നിറയെ സിനിമകളാണ്. ആദ്യമൊക്കെ കോമഡി കഥാപാത്രങ്ങള്‍ മാത്രം അവതരിപ്പിച്ചിരുന്ന ഇന്ദ്രന്‍സ് പിന്നീട് വേറിട്ട റോളിലും എത്തി. ഇതെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പലപ്പോഴും തന്റെ ശരീരത്തിന്റെ പ്രത്യേകതകള്‍ നടന് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഈ ശരീരം ഉള്ളതുകൊണ്ടാണ് തനിക്ക് ഇത്രയും അവസരം ലഭിച്ചത് എന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ നടന്റെ ഒരു വീഡിയോ ആണ് പുറത്തുവന്നത്. ഇതില്‍ ഇതുവരെ കണ്ടതില്‍ വെച്ച് നടന്മാര് ചെയ്തതില്‍ ഏതെങ്കിലും ഒരു കഥാപാത്രം ചെയ്യണം എന്ന് ആഗ്രഹം തോന്നിയിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ബാഹുബലിയിലെ പ്രഭാസ് ചെയ്ത കഥാപാത്രത്തിന്റെ പേരായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞത്. നടന് അല്പം ചമ്മലോട് കൂടി ആയിരുന്നു ഇതിന് മറുപടി പറഞ്ഞത്.
ഈ സമയം പ്രേക്ഷകരില്‍ നിന്ന് നല്ല സപ്പോര്‍ട്ട് ആണ് താരത്തിന് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് വെച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലിന്റെ വേദിയില്‍ വച്ച് സംസാരിക്കുന്നതിനിടെയാണ് പ്രേക്ഷകരില്‍ നിന്ന് ഇങ്ങനെയൊരു ചോദ്യം വന്നത്. വീഡിയോയ്ക്ക് താഴെ പോസിറ്റീവായ നിരവധി കമന്റുകള്‍ വരുന്നുണ്ട്.
അതേസമയം രണ്ടാം വരവില്‍ വേറിട്ട കഥാപാത്രങ്ങളാണ് ഇന്ദ്രന്‍സ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനിടെ നിരവധി അവാര്‍ഡും താരത്തെ തേടിയെത്തി. ഇടയ്ക്കൊന്ന് നടനെ പരിഹരിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കുള്ള മറുപടി താരത്തിന്റെ ആരാധകര്‍ തന്നെ കൊടുത്തു.