അതൊരു വല്ലാത്ത അസുഖം തന്നെയാണ്- തൻ്റെ അമ്മയുടെ അസുഖവിവരം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം. എന്താണെന്ന് അറിയണ്ടേ?

പത്മരാജൻ്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ അഭിനേതാവാണ് അശോകൻ. പക്ഷേ മലയാളികൾക്ക് സ്വന്തം തോമസ് കുട്ടിയാണ് അദ്ദേഹം. പെരുവഴിയമ്പലത്തിൽ വാണിയൻ കുഞ്ചു എന്ന കഥാപാത്രമാണ് താരം ചെയ്തത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്നു. എങ്കിലും താരത്തിനെ കഴിവിന് ഒത്ത അംഗീകാരം അദ്ദേഹത്തെ തേടിയെത്തിയോ എന്നത് ഒരു ചോദ്യമായി തന്നെ ബാക്കി നിൽകുകയാണ്. ഭരതന്‍ സംവിധാനം ചെയ്ത പ്രണാമം, അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത അനന്തരം ഹരികുമാര്‍ സംവിധാനം ചെയ്ത ജാലകം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങള്‍ അശോകന്റെ അതുല്യമായ അഭിനയ പാടവത്തിനുള്ള ചില ഉദാഹരണങ്ങളാണ്.

സുഹൃത്തും എഴുത്തുകാരനുമായ ജി.കൃഷ്ണസ്വാമി സംവിധാനം ചെയ്ത മാന്‍മിഴിയാള്‍ എന്ന സിനിമയില്‍ അശോകന്‍ നായകനായി അഭിനയിച്ചിരുന്നു.
ശാരിയും സിത്താരയുമായിരുന്നു ഈ ചിത്രത്തിലെ നായികമാര്‍. പിന്നീട് കൃഷ്ണസ്വാമിയുടെ തന്നെ ഞാന്‍ അനശ്വരന്‍ എന്ന സിനിമയിലും അശോകന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു. മലയാളികളുടെ തോമസുകുട്ടി ഒരു കാലത്ത് മുന്‍നിരയില്‍ നിന്ന നായകനടന്‍ കൂടിയായിരുന്നു അശോകനെന്നത് പറയാതെ വയ്യ. ഇടവേള, ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തൂവാനത്തുമ്ബികള്‍, മൂന്നാം പക്കം, വൈശാലി, ഇന്‍ ഹരിഹര്‍ നഗര്‍, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലുപെണ്ണുങ്ങള്‍, ടു ഹരിഹര്‍ നഗര്‍ തുടങ്ങിയ സിനിമകളാണ് അശോ​കനെന്ന നടനെ കുറിച്ച്‌ ഓരക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് വരുന്ന സിനിമകള്‍.

അതേപോലെ തന്നെ അശോകന്‍ അഭിനയിച്ച അമരത്തിലെ അദ്ദേഹത്തിന്റെ പ്രണയ​ഗാനത്തിന് പുതുതലമുറയില്‍ വരെ ആരാധകരുണ്ട്. ടെലിവിഷന്‍ പരമ്ബകളിലും സജീവമായിരുന്നു അശോകന്‍. നല്ലൊരു ഗായകന്‍ കൂടിയാണ് അദ്ദേഹം. ചലച്ചിത്രഗാന സംബന്ധിയായ ടെലിവിഷന്‍ ഷോകളില്‍ അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം ഒരു മിനി സ്ക്രീന്‍ പരിപാടിയില്‍ അതിഥിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അശോകന്‍. ഫ്ലവേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഒരു കോടിയിലാണ് അശോകന്‍ അതിഥിയായി എത്തിയത്.

കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ അമ്മയെ ഒരിക്കല്‍ ട്രെയിനില്‍ വെച്ച്‌ നഷ്ടപ്പെട്ട സംഭവത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ‘അമ്മ ഒരു അല്‍ഷിമേഴ്സ് രോഗിയായിരുന്നു. ഒരിക്കല്‍ അമ്മയുടെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ അമ്മയേയും കൂട്ടി ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ചു.’ ഇടയ്ക്കിടെ ഞാന്‍ അമ്മയെ എഴുന്നേറ്റ് നോക്കുന്നുണ്ടായിരുന്നു. ഏതൊ ഒരു നിമിഷത്തില്‍ ‍ഞാന്‍ ഉറങ്ങിപ്പോയി. കുറച്ച്‌ ദൂരം പിന്നിട്ട ശേഷം ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നപോലെ തോന്നിയതിനാന്‍ ഞാന്‍ ചാടി എണീറ്റു. നോക്കിയപ്പോള്‍ അമ്മയെ കാണാനില്ല. ‘എല്ലായിടത്തും ഞാന്‍ തിരക്കി. ഒടുവില്‍ കംപാര്‍ട്ട്മെന്റുകള്‍ക്കിടയിലൂടെ ഞാന്‍ നടന്ന് ചെല്ലുമ്ബോള്‍ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍‌ അമ്മയെ കൈപിടിച്ച്‌ കൊണ്ടുവരുന്നത് കണ്ടു. അപ്പോഴാണ് ‍എനിക്ക് ജീവന്‍ തിരിച്ച്‌ കിട്ടിയത്.’