ടോവിനോ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് തല്ലുമാല. ഈ കഴിഞ്ഞ ദിവസമാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈയടുത്ത സമയത്ത് ഏറ്റവും വലിയ പ്രീ റിലീസ് ബുക്കിംഗ് നേടിയ ചിത്രമാണ് ഇത് എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തുടക്കം മുതൽ പ്രദർശനങ്ങൾക്ക് വലിയ തീയേറ്റർ ബുക്കിങ്ങുകൾ ഉണ്ടായിരുന്നു. അഡ്വാൻസ് റിസർവേഷനിലൂടെ മാത്രം ചിത്രം ഒരു കോടിയിൽ അധികം രൂപ നേടി എന്നുള്ള അനൗദ്യോഗിക റിപ്പോർട്ടുകളും വന്നിരുന്നു. ആഗോള റിലീസ് ആയിട്ടാണ് ചിത്രം എത്തിയത്. പ്രദർശനത്തിന് പിന്നാലെ മികച്ച മൗത്ത് പബ്ലിസിറ്റിയും ചിത്രം സ്വന്തമാക്കി.
ഇതോടെ തിയേറ്ററുകളിൽ ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയായി. ഇപ്പോഴിതാ ചിത്രത്തിന് അഡീഷണൽ ഷോകൾ സംഘടിപ്പിക്കുകയാണ് ചില തീയേറ്ററുകൾ എന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച അവധിയായതിനാൽ അടുപ്പിച്ച് കുറച്ചു ദിവസങ്ങൾ ചിത്രത്തിന് കൂടുതൽ ലഭിക്കുന്നുണ്ട്. സിനിമയുടെ ഓപ്പണിങ് ബോക്സ് ഓഫീസ് ഇതുവരെ ഔദ്യോഗികമായി പുറത്ത് എത്തിയിട്ടില്ല. എങ്കിലും ട്രേഡ് അനലിസ്റ്റുകളുടെ വക കണക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ട്.
70+ Special Midnight Shows (post 11.30 pm) For #Thallumaala All Over Kerala 🔥
Here’s The Exclusive List.
7+ Crores Gross Collection In Just 2 Days 🔥 Tremendous Response. pic.twitter.com/csIatjFBfE
— Snehasallapam (@SSTweeps) August 13, 2022
ആദ്യത്തെ രണ്ടു ദിവസങ്ങളിൽ നിന്ന് മാത്രം കേരളത്തിൽനിന്ന് ഏഴു കോടിയിലധികം രൂപ ചിത്രം നേടി എന്നാണ് കണക്കുകൾ. ഇത് ശരിയാണെങ്കിൽ ഒരുപക്ഷേ ടോവിനോയുടെ കരിയറിലെ തന്നെ മികച്ച ഓപ്പണിങ് ആയിരിക്കും ചിത്രത്തിന് ലഭിക്കുക. അഡീഷണൽ ഷോകൾ ഇന്നും തുടരും എന്നാണ് റിപ്പോർട്ടുകൾ.