തമിഴ് സിനിമ പ്രേമികൾ കാത്തിരിക്കുന്ന വിജയി ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു പുതിയ ചിത്രം ദളപതി 67.
വിക്രമെന്ന ബമ്പർ ഹിറ്റിന് ശേഷം ലോഗേഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയ്ക്കും മാസ്റ്ററിന് ശേഷം വിജയ് ലോകേഷ് ഒന്നിക്കുന്ന ചിത്രം എന്ന നിലക്കും വലിയ പ്രതീക്ഷയിലാണ് സിനിമയ്ക്ക് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ചിത്രത്തിനെ കുറിച്ച് പുറത്തുവരുന്ന ചെറിയ റിപ്പോർട്ടുകൾ പോലും സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴതാ ചിത്രത്തിനെ കുറിച്ച് എത്തുന്ന പുതിയ റിപ്പോർട്ടുകൾ കേട്ട് ആവേശം കൊള്ളുകയാണ് വിജയ് ആരാധകർ.
തമിഴകത്തിന്റെ മുൻനിര നായകനായ വിശാലും ‘ദളപതി 67’ല്‍ ഭാഗമായേക്കുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ‘മാര്‍ക്ക് ആന്റണി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ ലോകേഷ് കനകരാജ് വിശാലിനെ കാണാനെത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിത്തോടെയാണ് ഇത്തരത്തിൽ വാർത്തകൾ എത്തിയത്.
ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ആക്ഷൻ കിംഗ് അര്‍ജുനും ഒരു പ്രധാന വേഷത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ‘ദളപതി 67’ല്‍ എന്തായാലും വൻ താരനിര തന്നെ അണിനിരക്കുമെന്ന് തീര്‍ച്ച.
അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. ഈ വർഷം ഡിസംബറിൽ ഉണ്ടാകുമെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഒരു ഗാംഗ്സ്റ്റര് ഡ്രാമയായിരിക്കും വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുക. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.’
അതേസമയം മലയാളത്തിലെ യുവനടൻ നിവിൻ പോളിയും സിനിമയുടെ ഭാഗമാകുമെന്ന് നേരത്തെ സൂചനകൾ എത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.