ഈ നടിയെ നിങ്ങൾക്ക് മനസ്സിലായോ? തേജാലി ഘനേക്കർ എന്നാണ് നടിയുടെ പേര്. ഒരു മഹാരാഷ്ട്ര സ്വദേശിയാണ് ഇവർ. കേവലം രണ്ട് സിനിമകൾ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ഇത് രണ്ടു മലയാള സിനിമ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതിൽ ഒരെണ്ണം വലിയ വിജയവും ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ട ഒരു സിനിമയും ആണ്. എന്നാൽ പിന്നീട് ഈ രണ്ടു സിനിമകളിൽ അഭിനയിച്ച ശേഷം താരത്തെ മലയാളത്തിൽ കണ്ടില്ല.
സുലൈഖ എന്ന പേരിലായിരുന്നു താരം സിനിമയിൽ അഭിനയിച്ചത്. താരത്തെക്കുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല എങ്കിലും മലയാളികൾ ആരും തന്നെ ഈ താരത്തെ മറന്നിരുന്നില്ല. സുലെഖ എന്ന പേര് വെച്ച് മലയാളികൾ ഒരുപാട് ഈ നടിയെ തിരഞ്ഞു. എന്നാൽ അത് യഥാർത്ഥ പേര് അല്ലാത്തതുകൊണ്ട് ആർക്കും തന്നെ ഈ നടിയെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഈ നടിയെ കണ്ടു കിട്ടിയിരിക്കുകയാണ്. ആരാണ് ഈ താരം എന്ന് നിങ്ങൾ ഇതിനോടകം മനസ്സിലാക്കിയിരിക്കും.
ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മീനത്തിൽ താലികെട്ട് എന്ന സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറിയത്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആയിരുന്നു താരത്തിന് സുലേഖ എന്ന പേര് നൽകിയത്. ഒരു മലയാള തനിമയുള്ള പേര് ലഭിക്കുവാൻ വേണ്ടിയായിരുന്നു ഈ പേര് തെരഞ്ഞെടുത്തത്. ഈ സിനിമ വലിയ വിജയമാവുകയും സുലേഖയുടെ അഭിനയം വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയും ചെയ്തു. താരത്തിന് പിന്നെയും കൈ നിറയെ സിനിമകൾ ലഭിച്ചുവെങ്കിലും താരം അധികം ഒന്നും സ്വീകരിച്ചില്ല. കുഞ്ചാക്കോ ബോബൻ നായകനായ ചന്ദാമാമ എന്ന ചിത്രത്തിലും താരം നായികയായി എത്തി. പിന്നീട് താരം ഒരു ഇടവേള എടുത്തുകൊണ്ട് മുംബൈയിലേക്ക് പോയിരുന്നു. ഈ സമയത്താണ് താരത്തിന് ഒരു ജോബ് ഓഫർ ലഭിക്കുന്നത്. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ നിന്നുമായിരുന്നു ജോബ് ഓഫർ ലഭിച്ചത്. കുറച്ചുകൂടി സെക്യൂരിറ്റി ഉള്ള ജോലി അതാണ് എന്ന് കണ്ട താരം തൻറെ സിനിമ ജീവിതത്തിന് അവസാനമിട്ടു.
പിന്നീട് വിവാഹശേഷം സിംഗപ്പൂരിലേക്ക് താരം മാറ്റി. സിംഗപ്പൂരിൽ ഉള്ള ഒരു മലയാളി അസോസിയേഷൻ വഴിയാണ് താരത്തെ മലയാളികൾക്ക് പിന്നീട് കണ്ടു കിട്ടുന്നത്. അവർ പുറത്തിറക്കിയ ഒരു സുവനീറിൽ താരത്തെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു. “നമുക്കിടയിലെ താരം” എന്ന തലക്കെട്ടിൽ അവരുടെ ഒരു ഇൻറർവ്യൂ ഉണ്ടായിരുന്നു. ഇത് ചില മലയാളികളുടെ കയ്യിലെത്തി. അവർ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അങ്ങനെയാണ് ഈ നടി ഇപ്പോൾ എവിടെയാണ് ഉള്ളത് എന്ന് മലയാളികൾ മനസ്സിലാക്കുന്നത്. നടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടു കിട്ടിയതോടെ ധാരാളമാളുകൾ നടി മെസ്സേജ് അയച്ചു. വർഷങ്ങൾക്കിപ്പുറവും തന്നെ മലയാളികൾ ഓർമിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ താരം മലയാളികൾക്കുള്ള നന്ദിയും അറിയിച്ചു. ഇന്ന് സ്വാദിഷ്ഠമായ റെസിപ്പികൾ പങ്കുവയ്ക്കുന്ന ഒരു പേജും താരത്തിന് ഉണ്ട്.