ഇലക്ട്രിക് വാഹനരംഗത്തെ വമ്പന്മാരായ ടാറ്റ മോട്ടോഴ്സ് ഈ മാസം മൂന്ന് പുതിയ കാറുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ലോംഗ് റേഞ്ച് സെല്സണ് ഇവി, അല്‍ട്രോസിന്റെ സമ്പൂര്‍ണ ഇലക്ട്രിക് പതിപ്പ്, ടിയാഗോ ഇവി അടക്കം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് കൂടാതെ ഇപുതിയ ഇലക്ട്രിക് എസ്യുവി ആശയവും ഈ മാസം അവതരിപ്പിക്കുമെന്നാണ് വിവരം.
ഉയര്‍ന്ന ബാറ്ററി ശേഷിയുള്ളതായിരിക്കും ടാറ്റ അവതരിപ്പിക്കുന്ന ലോംഗ് റേഞ്ച് നെല്‍സണ്‍. 127 കുതിരശേഷിയുള്ള ഇലക്ട്രിക് മോട്ടോറിന് സമാനമായ കരുത്തുള്ളതായിരിക്കും പുതിയ ബാറ്ററി. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 9.9 സെക്കന്‍ഡ് മതിയാകും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയുന്നതാണ് നിലവിലെ നെക്സണിന്റെ ബാറ്ററി ശേഷി.സഫാരി, പഞ്ച് എന്നീ മോഡലുകള്‍ പോലെ സ്പിളിറ്റ് ഹെഡ്ലാമ്പ് പുതിയ എസ്യുവിയിലും അവതരിപ്പിക്കുമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
ഫ്രണ്ട് ഗ്രില്‍ മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന എല്‍ഇഡി ലൈറ്റ് ബാര്‍ അടക്കം അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ എസ്യുവി അവതരിപ്പിക്കാനാണ് ടാറ്റ പ്ലാന്‍ ചെയ്യുന്നത്.