ബോളീവുഡ് സുന്ദരി തപ്സി പന്നു തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ലോക്ക്ഡൌണില്‍ താര സുന്ദരി തന്റെ മുടിയിലെ നിറം കൊണ്ടാണ് ശ്രദ്ധ നേടിയത്. മുടിക്ക് നീല നിറം നല്കി ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപെട്ട തപ്സി,തന്റെ മുടിയില്‍ താന്‍ എല്ലായ്പ്പോഴും പരീക്ഷണങ്ങള്‍ നടത്താറുണ്ട് എന്ന് പറയുകയും പ്ലസ്ടുവിന് പഠിക്കുമ്ബോള്‍ രഹസ്യമായി മുടി സ്ട്രെയ്റ്റന്‍ ചെയ്തതായും താരം വെളിപ്പെടുത്തി, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീല,പര്‍പ്പിള്‍ കളര്‍ ചെയ്യണമെന്ന് തോന്നിയിരുന്നു. ഇപ്പോഴാണ് അതിന് സാധിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു.
തപ്സിതന്റെ മറ്റ് സൗന്ദര്യകൂട്ടുകളെ കുറിച്ചും പറയുന്നുണ്ട്, വാട്ടര്‍ ബേസ്ഡ് മേക്കപ്പും റിമൂവറുമാണ് ഉപയോഗിക്കാറുള്ളത്, കാജല്‍,മസ്ക്കാര,ന്യുട്രല്‍ കളര്‍ ലിപ്സ്ടിക്,ലിപ് ബാം,ഫേസ് വൈപ്സ് എന്നിവ
എന്നും താരം ബാഗില്‍ കരുതാറുണ്ട് എന്ന് പറയുന്നു. മുടിയില്‍ രാത്രിയില്‍ എണ്ണ പുരട്ടും,പിറ്റേന്ന് കണ്ടീഷണറും ആന്റി -ഫ്രിസ് സിറമും ഉപയോഗിച്ച് മുടി മോയ്സ്ച്ചുറൈസ് ചെയ്യും,
തക്കാളി പകുതി അരിഞ്ഞ് മുഖത്തും കഴുത്തിലും പുരട്ടിയാല്‍ ചര്‍മ്മം തിളങ്ങുമെന്നും താരസുന്ദരി പറയുന്നു.
ആലോവേരയുടെ ജെല്‍ പുരട്ടുന്നതും നല്ലതാണെന്ന് താരം പറയുന്നു,മാസത്തില്‍ ഹെയര്‍ സ്പാ ചെയ്യുന്നതും തന്റെ സൗന്ദര്യ രഹസ്യമാണെന്ന് ബോളിവുഡ് സുന്ദരി വെളിപ്പെടുത്തുന്നു