മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തൻവി റാം. അമ്പിളി എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറുന്നത്. ചിത്രത്തിൽ ടീന എന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. സൗബിൻ ഷാഹിർ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. വളരെ മികച്ച പ്രകടനമായിരുന്നു എല്ലാവരും കാഴ്ചവച്ചത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് തൻവി. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ഇപ്പോൾ പുതിയൊരു വിശേഷം അറിയിച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്. തൻറെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വന്ന സന്തോഷമാണ് താരം അറിയിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി ഇപ്പോൾ രംഗത്തെത്തുന്നത്.
ഒരു പുതിയ കാർ ആണ് താരം വാങ്ങിയിരിക്കുന്നത്. ഫോക്സ്വാഗൺ പോളോ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇത്രയും ചെറിയ കാലം കൊണ്ട് തന്നെ വളരെ വലിയ ഒരു നേട്ടമാണ് താരം നേടിയെടുത്തിരിക്കുന്നത് എന്നാണ് മലയാളികൾ പറയുന്നത്. എന്തായാലും നടിയുടെ ഈ തീരുമാനത്തെ അഭിനന്ദിക്കുകയാണ് മലയാളികൾ.
“ഡ്രൈവിംഗ് പഠിച്ച സമയം മുതൽ പാസഞ്ചർ സീറ്റിൽ ഇരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. സുഹൃത്തുക്കൾക്കൊപ്പം ആണ് യാത്ര എങ്കിൽ എങ്ങനെയെങ്കിലും ആ വണ്ടി ഒന്ന് ഓടിച്ചു നോക്കും. പോളോ വണ്ടിയിലേക്ക് എത്തിയത് പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഒരുപാട് റിസർച്ച് ഒക്കെ നോക്കി എടുത്ത വണ്ടിയാണ് ഇത്. ഡ്രൈവിംഗ് പഠിച്ച സമയം മുതൽ തന്നെ വീട്ടുകാർ സപ്പോർട്ട് ആയി കൂടെ ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. പെൺകുട്ടികൾ നിർബന്ധമായും പഠിക്കേണ്ട ഒന്നാം ഡ്രൈവിംഗ് എന്ന് കരുതുന്ന വ്യക്തിയാണ് ഞാൻ” – താരം കൂട്ടിച്ചേർത്തു.