Film News

എനിക്ക് നിങ്ങളുടെ ശരീര ഭാഗങ്ങൾ ഇഷ്ടമാണ് എന്ന് കമൻ്റ്, മമ്മൂട്ടിയുടെ നായിക നൽകിയ മാസ് മറുപടി കണ്ടോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തപസി പന്നു. മമ്മൂട്ടി നായകനായ ഡബിൾസ് എന്ന ചിത്രത്തിലെ നായിക ആയിരുന്നു ഇവർ. ചിത്രം ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു എങ്കിലും തപസി ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ അതിനുശേഷം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല താരം. ധനുഷ് നായകനായ ആടുകളം എന്ന ചിത്രത്തിലെ നായിക ആയിരുന്നു തപസി. ഈ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- Advertisement -

പഞ്ചാബി സ്വദേശിയാണ് താരം. എന്നാൽ തെന്നിന്ത്യൻ സിനിമകളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ താരത്തിനും ലഭിച്ചിരുന്നത് മുഴുവൻ ഗ്ലാമർ വേഷങ്ങൾ ആയിരുന്നു. അഭിനയ പ്രാധാന്യമുള്ള റോളുകൾ ഒന്നും തന്നെ താരത്തെ തേടി വന്നിരുന്നില്ല. എന്നാൽ പിന്നീട് താരം ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു. ഇവിടെ നിന്നുമാണ് താരത്തിന് മികച്ച വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്.

അടുത്തിടെ റിലീസ് ചെയ്ത തപ്പട് എന്ന ചിത്രത്തിന് ഏറെ അഭിനന്ദനങ്ങൾ താരം സ്വന്തമാക്കിയിരുന്നു. മലയാളത്തിൽ റിലീസ് ചെയ്തിരുന്ന കെട്ടിയോൾ ആണ് എൻറെ മാലാഖ എന്ന ചിത്രവുമായി ഏറെക്കുറെ സാമ്യമുള്ള കഥാതന്തു ആണ് ഈ ചിത്രത്തിനും. ചിത്രത്തിലെ നടിയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് താരത്തിന് ബോളിവുഡിൽ നിന്നും ലഭിച്ച എല്ലാം മികച്ച വേഷങ്ങൾ തന്നെ ആയിരുന്നു. ഇന്ന് ബോളിവുഡിലെ അഭിനയിക്കാൻ അറിയാവുന്ന മുൻനിര നടിമാരിൽ ഒരാൾ കൂടിയാണ് ഇവർ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലെല്ലാം തന്നെ താരം സ്വന്തം അഭിപ്രായം തുറന്നു പറയാറുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയപരമായി ഒരുപാട് വിമർശനങ്ങളും താരം നേരിടുന്നുണ്ട്. വലതുപക്ഷ കോമാളികളുടെ വിമർശനങ്ങളാണ് അധികവും എന്നതുകൊണ്ടുതന്നെ അവറ്റകളെ നമ്മൾ കാര്യമാക്കേണ്ടതില്ല. എന്നാൽ ഒരു കമൻ്റിന് താരം നൽകിയിരിക്കുന്ന മറുപടിയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

“എനിക്ക് നിങ്ങളുടെ ശരീരഭാഗങ്ങൾ വളരെ ഇഷ്ടമാണ്” എന്നായിരുന്നു ഒരു വ്യക്തി നടത്തിയ കമൻറ്. ഈ കമൻറ് ആണ് താരം മാസ് മറുപടി നൽകിയിരിക്കുന്നത്. “എനിക്കും എൻറെ ശരീരം വളരെ ഇഷ്ടമാണ്. അത് നിൽക്കട്ടെ, നിങ്ങൾക്ക് എൻറെ ഏറ്റവും ഇഷ്ടപ്പെട്ട ശരീരഭാഗം ഏതാണ്? എനിക്ക് സെറിബ്രം” – ഇതായിരുന്നു താരം നൽകിയ മറുപടി. സെറിബ്രം എന്നാൽ തലച്ചോറിലെ ഒരു ഭാഗമാണ്. തലച്ചോറിനെ ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഭാഗം കൂടിയാണ് ഇത്. നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.

Athul

Recent Posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

28 mins ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

43 mins ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

59 mins ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

2 hours ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

2 hours ago