നമുക്ക് മലയാളയ്കൾക്ക് വളരെ സുപരിചിതയായ നടിയാണ് സ്വാതി റെഡ്ഡി. മലയാളത്തിൽ സൂപ്പർ ഹിറ്റായ ആട് സിനിമയിൽ ചെറിയ ഭാഗം മാത്രമാണ് ചെയ്തിരുന്നത് യെങ്കിലും പിങ്കി എന്ന കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയെടുത്തിരുന്നു. പിന്നീട ഫഹദിനൊപ്പം നോർത്ത് 24 കാതം എന്ന ചിത്രത്തിലും സ്വാതി അഭിനയിച്ചിരുന്നു.
അവസാനമായി ജയസൂര്യക്കൊപ്പം തൃശൂർ പൂരം എന്ന ചിത്രത്തിൽ നായികയായിരുന്നു സ്വാതി. ചിത്രം വളരെ വിജയകരമായിരുന്നു. ഇപ്പോൾ സ്വാതി തന്റെ ഭർത്താവ് വികാസിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇല്ലാതാക്കിയതോടെയാണ് ഏറ്റവും പുതിയ ചർച്ച ആരംഭിച്ചത്.
സൈബർ ആക്രമണം കൊണ്ട് താരം സഹികെട്ട്, നിരവധി വ്യാജ അകൗണ്ടുകൾ നടിയുടെ പേരിൽ ഉണ്ടെന്നാണ് താരം പറയുന്നത്. എനിക്ക് ടിറ്റര്‍ അക്കൗണ്ട് ഇല്ല, ഇനി പുതിയത് എടുക്കാനും ഉദ്ദേശിക്കുന്നില്ല. 2011വരെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുമില്ല. എനിക്ക് ഒരു ഫേസ്ബുക്ക് പേജുണ്ട്. അത് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണ്. ഇപ്പോള്‍ അത് തികച്ചും നിഷ്ക്രിയവുമാണ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് അക്കൗണ്ടുളളത്.
അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. വ്യാജ അക്കൗണ്ടുകള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് നന്ദി. ഈ അക്കൗണ്ടുകള്‍ ഇടയ്ക്കിടെ വരികയും പോകുകയും ചെയ്യുന്നുണ്ട്. ആരാണ് നിങ്ങള്‍, ഇത് ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമല്ലെന്ന് എനിക്കറിയാം. പക്ഷേ വീട്ടിലിരിക്കുന്ന ഞാന്‍ ഈ വ്യാജന്മാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
എന്നെ 1990കളിലേക്ക് തിരികെ കൊണ്ടുപോകൂ. അന്ന് ലാന്‍ഡ് ലൈന്‍ ഫോണുകള്‍ നല്ല ശബ്ദ നിലവാരത്തിലുളള ഫോണ്‍ സംഭാഷണങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. അന്നൊക്കെ ഒരു ചാറ്റല്‍ മഴ വന്നാല്‍ വൈദ്യുതി പോകുമായിരുന്നു. അന്നൊന്നും ക്വാറന്റൈന് അല്ല ആളുകള്‍ തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കുന്നത്. ഐസ്ക്രീമും എഗ് പഫ്സും ദൂരദര്‍ശനിലെ പരിപാടികളുമെല്ലാം നമുക്ക് കൂടുതല്‍ ഉന്മേഷം നല്‍കിയിരുന്നു. സ്വാതി റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.