അഴക് കൊണ്ടും കഴിവുകൊണ്ടും മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ മിന്നി തിളങ്ങുന്ന നടിയാണ് സ്വാസിക. അവതാരികയായും സ്വാസിക എത്താറുണ്ട്. റെഡ് കാര്‍പ്പറ്റ് എന്ന പരിപാടി അവതരിപ്പിക്കുന്നത് ഈ താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാസിക ഇപ്പോഴിതാ കൊച്ചിയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
കീര്‍ത്തിലാല്‍സ് ആല്‍കെമിസ്റ്റ് കളക്ഷന്‍ ജുവല്ലറി അവതരിപ്പിക്കുന്ന ചടങ്ങിലാണ് അതീവ സുന്ദരിയായി സ്വാസികയെത്തിയത്. ഇവിടെ നിന്നും പകര്‍ത്തിയ താരത്തിന്റെ മനോഹര ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
വെല്‍വറ്റ് ബ്രൌണില് ഗോള്‍ഡന്‍ ഫ്ലേയ്ക്സ് ഉള്ള ബ്ലൌസും അക്വാമറൈന്‍ ബ്ലൂവില്‍ ഗോള്‍ഡന്‍ ഫ്ലേയ്ക്സ് ഉള്ള സാരിയുമായിരുന്നു സ്വാസികയുടെ വേഷം. സ്വാസികയാണ് പുത്തന്‍ ആഭരണങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചത്.
തന്റെ സാരിയോടുള്ള ഇഷ്ടത്തെ കുറിച്ച് പലപ്പോഴും സ്വാസിക തുറന്നു പറഞ്ഞിട്ടുണ്ട്. തന്നെ പ്രശസ്ത യാക്കിയ സീത എന്ന പരമ്പരയിലും സ്വാസികയുടെ വേഷം സാരി തന്നെയായിരുന്നു. തന്റെ ആദ്യചിത്രത്തില്‍ ഒരു തേപ്പുകാരിയുടെ റോളിലാണ് നടി എത്തിയത്. കട്ടപ്പനയിലെ ഹൃതിക് റോഷന് എന്ന ചിത്രത്തില്‍ കാമുകനെ വഞ്ചിച്ച് മറ്റൊരാളെ വിവാഹം കഴിക്കുന്ന ഒരു യുവതിയുടെ റോളായിരുന്നു സ്വാസിക ചെയ്തത്. ഇതോടെ തേപ്പുകാരി എന്ന പേരും ഈ നടിക്ക് വീണു.