തെന്നിന്ത്യ മുഴുവൻ ആരാധകർ ഉള്ള താരജോഡികളാണ് സൂര്യയും ജ്യോതികയും. സൂര്യ മാത്രമല്ല ജ്യോതികയും സജീവമായി സിനിമാരംഗത്ത് ഇപ്പോൾ അഭിനയിക്കുന്നുണ്ട്. പരസ്പരം പ്രോത്സാഹിപ്പിക്കുന്നത് ആണ് ഇരുവർക്കും ഒരുപോലെ സിനിമാരംഗത്ത് തിളങ്ങുവാൻ സാധിക്കുന്ന സീക്രട്ട് എന്ന് ജ്യോതിക മുൻപ് ഒരു സ്റ്റേജ് ഷോയിൽ പറഞ്ഞിരുന്നു. ഇപ്പോൾ വിവാഹവാർഷികത്തിൽ പരസ്പരം ആശംസകളുമായി എത്തിയിരിക്കുകയാണ് സൂര്യയും ജ്യോതികയും.
സൂര്യ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. എന്നാൽ ജ്യോതിക ഇൻസ്റ്റഗ്രാമിൽ ഒന്നുമില്ലായിരുന്നു. അടുത്തിടെ ആയിരുന്നു ഇൻസ്റ്റഗ്രാമിൽ ഔദ്യോഗിക അക്കൗണ്ട് ജ്യോതിക തുടങ്ങിയത്. മുൻപ് കാശ്മീർ ട്രിപ്പ് പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആയിരുന്നു ജ്യോതിക ആദ്യമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിമിഷനേരംകൊണ്ട് ആയിരുന്നു ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ താരം ഇൻസ്റ്റഗ്രാമിൽ സ്വന്തമാക്കിയത്.
സെപ്റ്റംബർ 11നു ആയിരുന്നു ഇരുവരും വിവാഹിതരായത്. 2016 വർഷത്തിൽ ആയിരുന്നു ഇത്. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആയിരുന്നു ജ്യോതിക വിവാഹിതയായത്. പിന്നീട് താരം സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുത്തു. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. ദേവ്, ദിയ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ. നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഇവർ തമ്മിൽ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം ചെയ്യുന്നതും. വിവാഹശേഷം ജ്യോതിക സിനിമ കരിയർ ഉപേക്ഷിച്ചു എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പിന്നീട് സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് ആയിരുന്നു താരം നടത്തിയത്. ഇതിനെല്ലാം സപ്പോർട്ട് ആയി നിന്നത് സ്വന്തം ഭർത്താവ് സൂര്യ തന്നെ ആയിരുന്നു.
ഇപ്പോൾ മറ്റൊരു വീഡിയോ ക്ലിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു സ്റ്റേജ് പരിപാടിയിൽ ജ്യോതികയോട് അവതാരിക ഒരു രസകരമായ ചോദ്യം ചോദിക്കുന്നു. എന്താണ് നിങ്ങളുടെ സൗന്ദര്യരഹസ്യം എന്നായിരുന്നു ചോദ്യം. ഇതിനായിരുന്നു രസകരമായ മറുപടി ജ്യോതിക നൽകിയത്. “എൻറെ ഭർത്താവ് എന്നെ എപ്പോഴും സന്തോഷവതിയായി നിർത്തുന്നു” ഇതായിരുന്നു ചോദിക്ക് നൽകിയ ഉത്തരം. ധാരാളം മലയാളികൾ ആണ് ഈ വീഡിയോ ഇപ്പോൾ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇരുന്നത്. ഇങ്ങനെ ആവണം ഭാര്യ എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്.