Film News

രോമാഞ്ചം കണ്ടിട്ട് തനിക്ക് ചിരി വന്നില്ല, ലിയോ കണ്ടിട്ട് തനിക്ക് ദഹിച്ചില്ല; വൈറലായി നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ വാക്കുകള്‍

മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള നിര്‍മ്മാതാവാണ് സുരേഷ് കുമാര്‍. ഇപ്പോഴിത കഴിഞ്ഞ വര്‍ഷം മലയാളത്തിലെ ഹിറ്റ് ചിത്രമായ രോമാഞ്ചം സിനിമയെ കുറിച്ചും വിജയ് ചിത്രത്തെ കുറിച്ചും സുരേഷ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

- Advertisement -

രോമാഞ്ചം’, ‘ലിയോ’ എന്നീ ഹിറ്റ് സിനിമകള്‍ കണ്ടിട്ട് തനിക്ക് ഒന്നും തോന്നിയിട്ടില്ലെന്ന് ആണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ പറയുന്നത്. രോമാഞ്ചം കണ്ടിട്ട് യുവതലമുറ ചിരിക്കുന്നത് പോലെ തനിക്ക് ചിരി വന്നില്ല.ലിയോ കണ്ടിട്ട് തനിക്ക് ദഹിച്ചില്ലെന്നും നിര്‍മ്മാതാവ് പറഞ്ഞു.

നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ എണ്‍പതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് സുരേഷ് കുമാറിന്റെ പ്രതികരണം.

”രോമാഞ്ചം ഞാന്‍ പോയി കണ്ടാല്‍ എനിക്ക് അത്ര രസകരമായി തോന്നില്ല. നിങ്ങള്‍ പോയിരുന്ന് ചിരിക്കുന്നുണ്ട്. ആ പടം കണ്ടിട്ട് സത്യത്തില്‍ എനിക്ക് ചിരി വന്നില്ല. ആ പടം മോശമാണ് എന്നല്ല ഞാന്‍ പറയുന്നത്.

എനിക്കത് അത്ര ആസ്വദിക്കാന്‍ പറ്റിയില്ല. നിങ്ങള്‍ക്ക് അത് ആസ്വദിക്കാന്‍ പറ്റുന്നുണ്ടായിരിക്കും.നിങ്ങളുടെയൊക്കെ മൈന്‍ഡ് സെറ്റ് മാറി എന്നുള്ളതാണ് അതിന്റെ അര്‍ഥം. ഞാനൊരു പഴയ ആളാണ് എന്നും സുരേഷ് കുമാര് പറഞ്ഞു.

തമിഴ് സിനിമയ്ക്ക് ഇവിടെ വലിയൊരു പ്രേക്ഷകരുണ്ട്. ലിയോ എന്ന സിനിമ കണ്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല. അതില്‍ ക്ലൈമാക്സിലെ ഫൈറ്റില്‍ 200 പേരെ ഒരാള്‍ ഇടിച്ചിടുന്നുണ്ട്.അത്തരം സൂപ്പര്‍ ഹ്യൂമന്‍ ആയിട്ടുള്ള ആളുകള്‍ ഉണ്ടോ?

പക്ഷേ അതാണ് എല്ലാവര്‍ക്കും ഇഷ്ടമെന്നാണ് കയ്യടി കണ്ടിട്ട് എനിക്ക് മനസിലായത്. നമുക്കൊന്നും അത് ദഹിക്കില്ല എന്നാണ് ഞാന്‍ പറഞ്ഞത്. നമ്മള്‍ തമ്മില്‍ തലമുറകളുടെ ഒരു വ്യത്യാസം വരുന്നുണ്ട്” എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

ഇപ്പോള്‍ കഥ കേള്‍ക്കാന്‍ എനിക്ക് ആശയക്കുഴപ്പമാണ്. ആരെങ്കിലും ഇപ്പോള്‍ കഥ പറയാന്‍ ഏന്റടുത്തു വന്നാല്‍ ഞാന്‍ എന്റെ മകളുടെ അടുത്ത് പറയും, നീ ഒന്ന് കേട്ട് നോക്കൂ എന്ന്. ഞാന്‍ വിലയിരുത്തുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

Abin Sunny

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

7 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

7 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

7 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

7 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

8 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

8 hours ago