നടി ജ്യോതിക കുടുംബത്തോടെ മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു. കൂട്ടുകുടുംബമായി താമസിച്ചിരുന്ന ജ്യോതിക മുംബൈയിലേക്ക് താമസം മാറിയതോടെ സൂര്യയുടെ കുടുംബവുമായി വഴക്കിട്ടാണ് താമസം മാറിയത് എന്നായിരുന്നു ഉയര്‍ന്ന പ്രചരണം.
സൂര്യയുടെ കുടുംബവുമായി വഴക്കിട്ടതോടെയാണ് ജ്യോതിക മുംബൈയിലേക്ക് താമസം മാറിയത് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍. ഇപ്പോഴിത ഈ വാര്‍ത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ജ്യോതിക. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ജ്യോതിക ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത്.
കൂട്ടുകുടുംബമായാണ് സൂര്യയും കാര്‍ത്തിയും ചെന്നൈയില്‍ കഴിഞ്ഞിരുന്നത്. കോവിഡ് കാലത്ത് എന്റെ അച്ഛനും അമ്മയ്ക്കും രോഗം വന്നപ്പോള്‍ പോകാന്‍ പറ്റിയില്ല, പിന്നീട് അവര്‍ക്കൊപ്പം പോയി നില്‍ക്കണമെന്ന് തോന്നിയപ്പോള്‍ അവിടെ പോയി നില്‍ക്കുകയായിരുന്നു എന്നാണ് ജ്യോതിക പറയുന്നത്.
”കോവിഡ് സമയത്ത് എന്റെ അച്ഛനും അമ്മയ്ക്കും രണ്ട് മൂന്ന് തവണ കോവിഡ് വന്നു. ആ സമയത്ത് എനിക്ക് പോകാന്‍ പറ്റിയില്ല, കാരണം അന്ന് വിമാനമൊക്കെ റദ്ദ് ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് ഞാന്‍ ചെന്നൈയില്‍ എത്തിയിട്ട് 25-27 വര്‍ഷമായി.”
അവരെ നഷ്ടപ്പെടുമോ, അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ പറ്റിയ സമയം മിസ് ആവുമോ എന്നൊക്കെ പേടി തോന്നി. അവര്‍ക്കൊപ്പം നില്‍ക്കണം എന്ന് തോന്നി. അങ്ങനെ കുറച്ച് സമയത്തേക്ക് അവിടെ പോയി നില്‍ക്കാനുള്ള തീരുമാനം എടുത്തു. ഇതൊരു താത്ക്കാലിക മാറ്റം മാത്രമാണ്.”
”കുട്ടികളുടെ സ്കൂള്‍ ഒക്കെ ശരിയായി വന്നു. പിന്നെ അവിടെയും ഞങ്ങള്‍ക്ക് വീടുണ്ട്. സൂര്യ വളരെ പിന്തുണ നല്കുന്ന ഭര്‍ത്താവാണ്. ഞാന്‍ സന്തോഷമായി ഇരിക്കണം. കുട്ടികളുടെ കാര്യങ്ങള്‍ എല്ലാം നന്നായി നടക്കണം, അങ്ങനെ ഒക്കെ വിചാരിക്കുന്ന ഒരാളാണ്.”
”സൂര്യയുടെ അമ്മയും ഞാനും വളരെ ക്ലോസ് ആണ്. ഞങ്ങളിപ്പോള്‍ പരസ്പരം നന്നായി മിസ് ചെയ്യുന്നുണ്ട് എന്നും ജ്യോതിക പറഞ്ഞു. എന്നാല്‍ ദീപാവലി ഞങ്ങള്‍ ചെന്നൈയിലാണ് ആഘോഷിച്ചത്
മുംബൈയില്‍ എന്റെ വീട്ടുകാര്‍ ഓരോരുത്തര്‍ക്കും അവരവരുടെ പ്ലാന്‍സ് ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ചെന്നൈയില്‍ വിളിച്ച് ”അമ്മേ, ഞാന്‍ അങ്ങോട്ട് വരാം” എന്ന് പറയുകയായിരുന്നു. തുടര്‍ന്ന് സൂര്യയുടെ അമ്മയുമായി ദീപാവലി ആഘോഷിച്ചു എന്നാണ് ജ്യോതിക പറയുന്നത്.
വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…
മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…
മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…
ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…
കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…