Film News

പ്രിത്വിരാജാണ് ആദ്യം സഹായം ചോദിച്ചു വിളിച്ചത് ; സുരേഷ് ഗോപി

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് ജീവിതം. സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഫെബ്രുവരി 29ന് ജോര്‍ദാനിലേക്ക് പോയ സംഘം ഷൂട്ടിങ് തുടങ്ങിയതിന് പിന്നാലെ അവിടെ കുടുങ്ങി പോയി. കൊറോണ കാരണം ലോക്ഡൗണ്‍ വന്നതോടെ തിരിച്ച്‌ വരാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഒടുവില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി മേയ് 22നായിരുന്നു സിനിമാ സംഘം തിരികെ എത്തിയത്.

- Advertisement -

വിദേശത്ത് കുടുങ്ങിയതിനെ തുടര്‍ന്ന് പൃഥ്വിരാജ് സഹായം തേടി വിളിച്ചിരുന്ന കാര്യം പറയുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. ജോര്‍ദ്ദാനില്‍ കുടുങ്ങിയ സമയത്ത് പൃഥ്വിരാജ് സുരേഷ് ഗോപിയെ വിളിച്ച്‌ സഹായം അഭ്യാര്‍ഥിക്കുകയായിരുന്നു. ആദ്യം വിളിച്ചത് പൃഥ്വിയാണെന്നും പിന്നീട് മൂന്ന് മാസത്തേക്ക് തനിക്ക് ഉറക്കം പോലുമില്ലാത്ത രാത്രി ആയിരുന്നെന്ന് പറയുകയാണ് താരമിപ്പോള്‍.

‘വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ വലിയ വിഭാഗം ആളുകള്‍, അതില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയാലും അല്ലാത്തവരായാലും മന്ത്രിമാരായാലും നോര്‍ക്ക, കൊവിഡ് വാര്‍ റും വഴി പലവിധ ആവശ്യങ്ങളുമായി വിളിച്ചിരുന്നു. ഞങ്ങള്‍ക്കൊരു സുരക്ഷ വേണം, നാട്ടില്‍ എത്തുമ്ബോള്‍ എത്താന്‍ കഴിയട്ടെ എന്ന് ആദ്യം പറഞ്ഞത് പൃഥ്വിരാജാണ്. ഐശ്വര്യ പൂര്‍ണമായ തുടക്കമായിരുന്നു അത്.

അന്ന് മുതല്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഏതാണ്ട് മൂന്നരമാസക്കാലം ഇപ്പോഴും ഇന്നലെയും ഫിലിപ്പീന്‍സില്‍ നിന്നും വരാനുളള മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് കോളുകള്‍ വന്നിരുന്നു. ഇത് ഒരിക്കലും ഇങ്ങനെ അണമുറിയാതെ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് പകലാകുന്ന, അവിടുത്തെ പീക്ക് ടൈമിലാണ് കോളുകള്‍ വരിക.അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് പലസമയത്താണ് കോളുകള്‍ വരുന്നത്. അങ്ങനെയുളള കോളുകള്‍ വരുന്നതെല്ലാം ഒരു ഐഡന്റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തില്‍ എന്റെ മാനസിക ഘടന റീ സ്ട്രക്ച്ചര്‍ ചെയ്തതിന്റെ ഭാഗമായി ഇത്തവണത്തെ പിറന്നാള്‍ ആ ദിവസം എനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല. വൈകുന്നേരം കുടുംബവുമായി ചേര്‍ന്ന് ഒരു കേക്ക് കട്ടിങ് മാത്രമാണ് ഉണ്ടായിരുന്നത്.അതാണ് ആഘോഷത്തിന്റെ അംശം എന്ന് പറയുന്നത്. ഉച്ചയ്ക്ക് ഗവര്‍ണറുടെ അവിടെ കൊടുത്തയച്ച പായസത്തിന്റെ ഒരു അംശം, ബോളി ഇതൊക്കെ ആയിരുന്നു ആഘോഷം. അങ്ങനെ ഒരു മാനസികനില ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒരു ചാനലിലും ജന്മദിനത്തിന് വരാതിരുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരുടെ അവകാശമാണ് ഈ ആഘോഷമെന്ന് പറഞ്ഞ് ഞാനതിനെ വിട്ടുകൊടുക്കുകയായിരുന്നു’ സുരേഷ് ഗോപി പറയുന്നു.

mixindia

Recent Posts

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

5 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

5 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

9 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

21 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

23 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

1 day ago