kerala politics

ശബരിമലയിൽ നിന്നും മോദി പ്രഭാവത്തിലേക്ക്! തൃശൂരിൽ മൂന്ന് കാരണങ്ങൾ, സുരേഷ് ​ഗോപി ഇത്തവണ ജയിക്കാൻ സാധ്യത

ഇത്തവണ വലിയ മത്സരം ഉണ്ടാകുന്ന മണ്ഡലമാണ് തൃശൂർ.അതേസമയം ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ചു തന്നെയാണ് യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ തൃശൂരിലേക്ക് സ്ഥാനാർഥികളെ നിയോഗിച്ചിരിക്കുന്നത്. ഇതിനകം തന്നെ വിവാദങ്ങളും വാദപ്രതിവാദങ്ങളും പലകുറി അരങ്ങേറിക്കഴിഞ്ഞു. ബിജെപിയെ തൃശൂരിൽ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും മൂന്ന് ഘടകങ്ങൾ ഇത്തവണ ബിജെപിക്കായി തൃശൂരിൽ സ്വാധീനം ചെലുത്താനാകും. 2019ൽ ഏറ്റവും അവസാനമായാണ് ബിജെപി സ്ഥാനാർഥി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. കേവലം 11 ദിവസം മാത്രമായിരുന്നു ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിക്ക് പ്രചാരണത്തിനായി ലഭിച്ചത്. അതുകൊണ്ട് ബൂത്തുതല പ്രവർത്തനങ്ങളിലുമൊക്കെ പാളിച്ചകൾ നേരിട്ടിരുന്നു. എന്നാൽ ഇത്തവണ എതിർ സ്ഥാനർഥികൾ വരുന്നതിന് മുൻപേ തന്നെ ശാസ്ത്രീയവും ചിട്ടയാർന്ന നിലയിലും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രചാരണം മുൻകൂട്ടി ആരംഭിച്ചിരുന്നു.ഇതിന്റെയൊക്കെ ഫലമായി തൃശൂർ ലോക്സഭാ മണ്ഡലത്തിനു കീഴിലെ 1428 ബൂത്തുകളിൽ 1422ലും സജീവ പ്രവർത്തകരും നേതാക്കളും അണിനിരന്നിട്ടുണ്ട്. അതുപോലെ മുൻകാലങ്ങളിൽ അത്രയധികം ശ്രദ്ധിക്കാതിരുന്ന യുവാക്കളെ വോട്ട് ചേർക്കുന്നതു പോലെയുള്ള വിഷയങ്ങളിലേക്കും ഇത്തവണ ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്.

- Advertisement -

ബിജെപിയുടെ ബൂത്ത് കമ്മിറ്റിയിൽ പ്രസിഡന്റ്, 15 അംഗങ്ങൾ, സെക്രട്ടറി എന്നിവ ചേരുന്നതായിരുന്നു. എന്നാൽ ഇപ്പോൾ ഓരോ ബൂത്തിന്റെയും ചുമതല ‘ബൂത്ത് ഇൻ ചാർജ്’ എന്ന പേരിൽ ബിജെപിയുടെ സംസ്ഥാന ഭാരിവാഹികൾ, ജില്ലാ ഭാരിവാഹികൾ പോലെ മുതിർന്ന നേതാക്കൾക്ക് തന്നെ വീതിച്ചുനൽകിയിരുന്നു. ഇത്തരത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷാനായ കെ സുരേന്ദ്രനു പോലും തൃശൂർ ലോക്സഭാ മണ്ഡലത്തിന് കീഴിലെ ഒരു ബുത്ത് കമ്മിറ്റിയുടെ ബൂത്ത് ഇൻ ചാർജ് ചുമതല നൽകിയിട്ടുണ്ട്. ഇവർ എല്ലാ ആഴ്ചയും ബൂത്ത് കമ്മിറ്റി സന്ദർശിക്കുകയും അവിടുത്തെ വിഷയങ്ങൾ പഠിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും വേണം.മണ്ഡലത്തിലെ നാല് ബൂത്തുകൾ കൂട്ടിച്ചേർത്തുള്ള സമിതിയായ ശക്തികേന്ദ്രവും ഇതിന് നേതൃത്വം നൽകാൻ ശക്തികേന്ദ്രം ഇൻ ചാർജിനേയും മുൻകൂട്ടി നിയോഗിച്ചതും ഇത്തവണത്തെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായുള്ള മാറ്റമാണ്. ചുരുക്കത്തിൽ ബൂത്ത് തലത്തിൽ പ്രവർത്തനം കേന്ദ്രീകരിക്കാനും ശക്തിപ്പെടുത്താനുമായി ബൂത്ത് ഇൻ ചാർജുകളെയും അതിനു തൊട്ടുമുകളിൽ ശക്തികേന്ദ്രം ഇൻ ചാർജിനേയും നിയമിച്ചു. ബൂത്തുതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു കഴിഞ്ഞ രണ്ട് വർഷമായി മുഴുവൻ സമയ പ്രവർത്തകരെ നിയോഗിച്ചു കൊണ്ടാണ് 2024-ലേക്കുള്ള മുന്നൊരുക്കം ബിജെപി നടത്തിയിരിക്കുന്നത്.മറ്റൊന്ന്,മോദി നേരിട്ടു തന്നെ രണ്ടുവട്ടം തൃശൂരിലേക്ക് പറന്നിറങ്ങിയത്. ഗുരുവായൂരും തൃപ്രയാറും സന്ദർശിച്ചതും ശ്രദ്ധേയം.

Anusha

Recent Posts

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

59 mins ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

1 hour ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

2 hours ago

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…

2 hours ago

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…

2 hours ago

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

5 hours ago