മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. നടന്, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നി നിലകളില്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ താരം പാപ്പനിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. സുരേഷ് ഗോപിയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
സഹജീവികളോട് കരുണയുള്ള താരമാണ് സുരേഷ് ഗോപി എന്ന് പലരും പറഞ്ഞിട്ടുണ്ട്. സമാനമായി പല താരങ്ങളും സുരേഷ് ഗോപിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഇപ്പോഴിത നിര്‍മാതാവും നടനുമായ ദിനേശ് പണിക്കര്‍ സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
രജപുത്ര സിനിമയ്ക്കിടെ സുരേഷ് ഗോപിയുമായി ഉണ്ടായ അനുഭവങ്ങളാണ് ദിനേശ് പണിക്കര്‍ സംസാരിച്ചത്.മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോടായിരുന്നു ദിനേശ് ഇക്കാര്യം പറഞ്ഞത്. 1996 ല്‍ പുറത്തിറങ്ങിയ രജപുത്ര സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാന്‍ വേണ്ടി ഞങ്ങള്‍ ഒരു ദിവസം ആയിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സെനറ്റ് ഹാളില്‍ അറേഞ്ച് ചെയ്തു.
സുരേഷ് ഗോപി മേക്ക് അപ്പ് ചെയ്ത് ഷൂട്ടിന് ഒരുങ്ങി നില്‍ക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ദുഃഖ വാര്‍ത്ത വരുന്നത്. സില്‍ക് സ്മിത അന്തരിച്ചുവെന്ന വാര്‍ത്ത. വാര്‍ത്ത കേട്ടതും സൂരേഷ് ഗോപി ഭയങ്കര അപ്സെറ്റായി എന്നാണ് ദിനേശ് പറയുന്നത്. അതിന് പ്രധാന കാരണം സുരേഷ് ഗോപി തുടക്ക കാലത്ത് ചെയ്ത സിനിമയില്‍ നായിക ആയിരുന്നു സില്‍ക് സ്മിത.
മാത്രമല്ല കുറേ സിനിമകളില്‍ അവര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് സുരേഷ് ഗോപി ഭയങ്കര അപ്സെറ്റായത് എന്നാണ് ദിനേശ് പറയുന്നത്. ആ ഒരു വിഷമത്തില്‍ സുരേഷ് ഗോപി പറഞ്ഞ്, ദിനേശേ ഇന്ന് ഷൂട്ടിംഗ് വേണ്ടെന്ന് വെക്കാം, മദ്രാസില്‍ അവരുടെ ബോഡി എടുക്കുന്ന സമയത്ത് നമ്മള് ഷൂട്ട് ചെയ്യുന്നത് ശരിയല്ലെന്ന്’
അങ്ങനെ ആയിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പൈസ കൊടുത്ത് ഹാളിന്റെ വാടക കൊടുത്ത് ഷൂട്ടിംഗ് കാന്‍സല്‍ ചെയ്തുവെന്നാണ് ദിനേശ് പറഞ്ഞത്.പിന്നാലെ അടുത്ത ദിവസം ഇതേ ആളുകളെ വരുത്തി ആ സീന്‍ ഷൂട്ട് ചെയ്തു,’ എന്നാണ് ദിനേശ് പണിക്കര്‍ പറഞ്ഞത്.
മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ ഒപ്പം സില്‍ക് സ്മിത അഭിനയിച്ചിട്ടുണ്ട്. 1996 ലാണ് സില്‍ക് സ്മിത മരിക്കുന്നത്. ചെന്നൈയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് സില്‍ക് സ്മിതയെ കണ്ടെത്തിയത്.
സില്‍ക് സ്മിതയുടെ ജീവിതത്തിന്റെ അവസാന നാളുകള്‍ ദുഖകരമായിരുന്നു. സാമ്പത്തിക പ്രതിസന്ധികളും സിനിമയില്ലാത്ത അവസ്ഥയും സില്‍ക് സ്മിതയെ ബാധിച്ചിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണം എന്നാണ് അന്ന് പുറത്ത് വന്ന വിവരം.