മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന പരിപാടിയാണ് എം80 മൂസ . ഇതിലെ നടി സുരഭി ലക്ഷ്മിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ബിഗ് സ്ക്രീനില്‍ നിരവധി അവസരം ഈ നടിക്ക് ലഭിച്ചു. 2016 ല്‍ സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഏതാനും പരസ്യ ചിത്രങ്ങളിലും ഈ താരം അഭിനയിച്ചിട്ടുണ്ട് .
സോഷ്യല്‍ മീഡിയയില്‍ സജീവമായ സുരഭിയുടെ കിടിലന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ചിരിച്ചു നില്ക്കുന്ന നടിയെയാണ് ഈ ഫോട്ടോയില്‍ കാണാന്‍ കഴിയുക. അതേസമയം താരം ഒന്നുകൂടി മെലിഞ്ഞു സുന്ദരിയായി എന്നും ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നു. പിങ്ക് കളര്‍ മോഡല്‍ ടോപ്പിലാണ് സുരഭി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
കള്ളന് ഡിസൂസയെന്ന ചിത്രത്തിന്റെ പ്രമോഷനായെത്തിയപ്പോള് പകര്‍ത്തിയ ഫോട്ടോയാണിത്. ഫോട്ടോഗ്രാഫറായ അജിലാലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്. അതേസമയം കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. കിട്ടുന്ന വേഷങ്ങള്‍ ഭംഗിയായി ചെയ്യും എന്നതാണ് സുരഭിയുടേതായി എടുത്ത് പറയേണ്ട പ്രത്യേകത.
തനിക്ക് അല്പം ഗ്ലാമറസായി അഭിനയിക്കുന്നതില്‍ വിരോധമില്ലെന്ന് സുരഭി ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താന്‍ ഇതുവരെ ചെയ്തത് തന്റെ പ്രായത്തേക്കാള്‍ പക്വതയുള്ള കഥാപാത്രങ്ങളാണ് , ഇനി തന്റെ പ്രായത്തിനൊത്ത റോളുകള്‍ കിട്ടണമെന്നാണ് ആഗ്രഹമെന്നും നടി പറഞ്ഞിരുന്നു.