പൃഥ്വിരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മോഹന്‍ലാല്‍ , പൃഥ്വിരാജ് , കല്യാണി പ്രിയദര്ശന്, മീന തുടങ്ങിയ വന്‍ താരനിര സിനിമയിലുണ്ട്. ഹിറ്റ് ചിത്രം ലൂസിഫറിന് പിന്നാലെയാണ് പൃഥ്വി ബ്രോ ഡാഡി ഒരുക്കിയത്.
ഇപ്പോള്‍ സിനിമയുടെ റിലീസിന് പിന്നാലെയായി പൃഥ്വിക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് സുപ്രിയ മേനോന്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് സുപ്രിയ കുറിപ്പ് പങ്കിട്ടത്. ഈ ചിത്രം അങ്കിളിന് സമര്‍പ്പിക്കുന്നു, എന്റെ ആലിയുടെ ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് സിനിമയുടെ തുടക്കത്തില്‍ കുറിച്ചത്. സുപ്രിയയുടെ പിതാവിന്റെ ഫോട്ടോയ്ക്കൊപ്പമാണ് ഈ വരികള്‍ ചേര്‍ത്തത്. നന്ദി പൃഥ്വി, ഡാഡിയുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഈ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യഥാര്‍ത്ഥ ബ്രോ ഡാഡിയെന്നായിരുന്നു സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ക്ക് വലിയ പിന്തുണയാണ് സുപ്രിയ നല്‍കുന്നത്. പൃഥ്വിരാജിന്റെ സിനിമ എന്ന ആഗ്രഹം സഫലമായതിന് പിന്നില്‍ സുപ്രിയക്കും വലിയ പങ്കുണ്ട്. സിനിമയുടെ പിന്നണിയില്‍ സുപ്രിയ പ്രവര്‍ത്തിക്കുന്നുണ്ട് ഇതേക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഈ അടുത്ത് പിതാവിന്റെ മരണം തന്നില്‍ ഉണ്ടാക്കിയ വേദനയെക്കുറിച്ച് സുപ്രിയ പറഞ്ഞിരുന്നു. ഇന്നും അതില്‍ നിന്ന് മോചിതയായിട്ടില്ല സുപ്രിയ. അച്ഛനെക്കുറിച്ച് പറഞ്ഞുകൊണ്ട് സുപ്രിയ പങ്കുവെച്ച പോസ്റ്റുകള്‍ എല്ലാം നിമിഷനേരംകൊണ്ട് വൈറലായിരുന്നു.