പൃഥ്വിരാജിൻ്റെ പത്നിയും നിർമ്മാതാവുമായ സുപ്രിയ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പോസ്റ്റിലെ സംയുക്ത ഭാഗം ഇങ്ങനെയാണ്. തന്നോട് സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്ടപ്പെട്ട നിങ്ങളിൽ പലരും ആ സങ്കടത്തെകുറിച്ച് സംസാരിച്ചു. നിങ്ങളുടെ ആ പങ്കുവയ്ക്കൽ തന്നെ ആശ്വാസപ്പെടുത്തി. അവ തന്നോട് പങ്കുവെച്ചതിൽ വളരെയധികം നന്ദി. അത്തരം ഒരു നഷ്ടം ഇതുവരെ അനുഭവിക്കാത്തവർ ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്.
സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബട്ട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ നിലനിൽക്കുന്നതാണ്. സാധാരണ ചെയ്യുന്നതു പോലെ തന്നെ പോസ്റ്റുകൾ ഇഷ്ടപ്പെടുന്നില്ല എങ്കിൽ മോശം അഭിപ്രായങ്ങൾ കമൻറ് ചെയ്യാതെ അൺഫോളോ ചെയ്താൽ മതി. കാര്യം സിംപിളാണ്.
താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പിതാവിൻറെ ഓർമകൾ പങ്കുവെച്ച് താരം ഒരു പോസ്റ്റ് ചെയ്തിരുന്നു. ആറു മാസം പിന്നിടുമ്പോൾ ആറ് ദിവസം പോലെയാണ് തോന്നുന്നത്. തനിക്കും അമ്മയ്ക്കും മാത്രമേ ആ ശൂന്യത മനസ്സിലാകൂ എന്നും താരം കുറിച്ചു. ഈ പോസ്റ്റ് കണ്ടു പരിഹസിച്ചവർക്കുള്ള മറുപടിയായിട്ടാണ് താരം എത്തിയത്.
ഒരു ജേണലിസ്റ്റ് കൂടിയാണ് സുപ്രിയ. വിശേഷങ്ങളൊക്കെ താരം ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഒരു നിർമ്മാതാവ് കൂടിയാണ് താരം. പല ചിത്രങ്ങളും താരം നിർമിക്കുന്നുണ്ട്.