Film News

മമ്മൂക്കയും ലാലേട്ടനും അങ്ങനെയുള്ളവരാണ്, പക്ഷേ സുരേഷ് ഗോപി ചേട്ടനിൽ നിന്നുമാണ് ഞാൻ ആ കാര്യം പഠിച്ചത് – നടി സുനിത

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നായികാ മുഖമായിരുന്നു സുനിത. ഒരുപാട് ചിത്രങ്ങളിൽ നായികയായി താരം വേഷമിട്ടിട്ടുണ്ട്. അതും സൂപ്പർ താരങ്ങൾക്കൊപ്പം. മോഹൻലാൽ, മമ്മൂട്ടി, ജയറാം ഇവർക്കൊക്കെ നായിക ആയിട്ടുള്ള താരമാണ് സുനിത എന്ന പ്രത്യേകതയുണ്ട്. അക്കാലത്തെ മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള നായികയായിരുന്നു താരം.

- Advertisement -

പിന്നീട് വിവാഹ ശേഷമാണ് താരം അഭിനയം നിർത്തിയത്. കളി വീട് എന്ന ചിത്രത്തിൽ ആണ് താരം അവസാനമായി അഭിനയിക്കുന്നത്. ജയറാം ആയിരുന്നു ഇതിൽ നായകൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു കളി വീട്. ഇതിനു ശേഷമായിരുന്നു താരത്തിൻ്റെ വിവാഹം. ഇപ്പോൾ തന്നെ നായകന്മാരെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുനിത. ഒരു സ്വകാര്യ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

നടൻ ജയറാം തൻറെ നല്ലൊരു സുഹൃത്താണ്. സിനിമയിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ സഹായിച്ചത് അദ്ദേഹമാണ്. സിനിമയിൽ നടി ചിത്രയുമായി നല്ല അടുപ്പമുണ്ട്. മേനകയും, നളിനിയും, സുചിത്രയും ഒക്കെ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. തുടക്ക കാലത്ത് മമ്മുക്കയുടെയും ലാലേട്ടൻ്റെയും ഒക്കെ നായികയായി അഭിനയിക്കാൻ കഴിഞ്ഞിരുന്നു. താരം പറയുന്നു.

മോഹൻലാൽ സൗമ്യൻ ആണ്. വാം പേഴ്‌സനാലിട്ടി. അതേ സമയം, വളരെ പ്രൊഫഷണൽ ആണ് മമ്മുക്ക. മറ്റുള്ളവരെ എങ്ങനെ കെയർ ചെയ്യണം എന്ന് പഠിപ്പിച്ചത് സുരേഷ് ഗോപി ആണ്. താരം പറഞ്ഞു. ഭർത്താവിനും മക്കൾക്കും ഒപ്പം ഇപ്പോൾ യുഎസിലെ സൗത്ത് കരോലിനയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് സുനിത. നൃത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്ത വിദ്യാലയവും അവിടെ നടത്തുന്നുണ്ട് താരം.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

9 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

9 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

10 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

11 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

11 hours ago