സി കേരള സംപ്രേക്ഷണം ചെയ്യുന്ന മുൻ നിര പരമ്പരകളിൽ ഒന്നാണ് ചെമ്പരത്തി. ഒരുപാട് കുടുംബ പ്രേക്ഷകർ ഉണ്ട് ഈ പരമ്പരയ്ക്ക്. സൂപ്പർ ഹിറ്റ് ആയാണ് ഇത് പോയിക്കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഒരു തമിഴ് പരമ്പരയുടെ റീമേക്ക് ആണ് ഇത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പരമ്പരയുടെ ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ്. ഇതിലെ കേന്ദ്ര കഥാ പാത്രങ്ങളിൽ ഒരാളാണ് ജയന്തി.
സുമി റാഷിക് എന്ന അഭിനേത്രിയാണ് ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരുപാട് ആരാധകരുണ്ട് ഈ കഥാപാത്രത്തിന്. വില്ലത്തി ആയിട്ട് പോലും ഇങ്ങനെ ആരാധകരെ ലഭിക്കുന്ന കഥാപാത്രങ്ങൾ വിരളമായിരിക്കും. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തൻറെ വിവാഹത്തെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് താരം. അദ്ദേഹത്തിന് ഡാൻസ് ക്ലാസിൽ പഠിക്കാൻ പോയതായിരുന്നു താൻ. ഒരു ഷോയ്ക്ക് വേണ്ടിയാണ് ഡാൻസ് പഠിപ്പിക്കാൻ പോയത്. പിന്നീട് പ്രണയത്തിൽ എത്തുകയായിരുന്നു. പഠിച്ചു പഠിച്ചു പ്രണയത്തിൽ എത്തിയത് ആണെന്ന് പറയാം. കല്യാണത്തെ പറ്റി പറയുകയാണെങ്കിൽ അത് വളരെ രസകരമായ സംഗതി ആണ്.
മൂന്നു തവണയാണ് ഞങ്ങൾ വിവാഹിതരായത്. ആദ്യം രജിസ്റ്റർ മാരേജ് ആണ് ചെയ്തത്. പിന്നീട് മിന്നു കെട്ടി. അത് ശേഷം നിക്കാഹ് നടത്തി. അങ്ങനെ മൂന്നു തവണ വിവാഹം. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ ഉണ്ടാകുന്ന പോലെ നല്ല മുട്ടൻ അടിയൊക്കെ ഉണ്ടാകാറുണ്ട്. ഭർത്താവിൻറെ ഫോൺ പരിശോധിക്കാറുണ്ട് എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് തീർത്തു പറഞ്ഞു സുമി.
കല്യാണത്തിനു ശേഷം താൻ തന്നെ ഡാൻസ് നിർത്തിച്ചു എന്ന് തമാശ രൂപേണ പറയുകയാണ് സുമി. ഡാൻസ് കൊണ്ടു മാത്രം കുടുംബം മുന്നോട്ടു കൊണ്ടു പോകാൻ പറ്റില്ലല്ലോ. അതിനു ശേഷം ദുബായിലേക്ക് പോയി. നല്ല ഗുണ്ടു മണി കുട്ടൻ ആയിട്ടാണ് തിരിച്ചു വന്നത്. അതു കൊണ്ടു തന്നെ പിന്നെ ഡാൻസിലേക്ക് പോയില്ല. കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു വിവാഹത്തിന്. പക്ഷേ ഞങ്ങൾ രണ്ടാളും അതൊന്നും വക വച്ചില്ല. പിന്നെ ഇതുവരെ വീട്ടുകാരെ ബുദ്ധി മുട്ടിക്കാതെ ആണ് മുന്നോട്ടു പോയത്. അതു കൊണ്ടു തന്നെ അവർക്കും സന്തോഷം. താനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത് എന്നും പറയുന്നു രാഷിക്ക്. ഷൂട്ടിംഗ് മുടങ്ങിയതിനാൽ ചെമ്പരത്തി ഫാമിലി മിസ് ചെയ്യുന്നു എന്നും പറഞ്ഞു താരം.