ഈ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രശസ്ത തെന്നിന്ത്യൻ താരം സുഹാസിനി ജന്മദിനം ആഘോഷിച്ചത്. സുഹാസിനിയുടെ 61 ജന്മദിനം ആയിരുന്നു ഇത്. ജന്മദിനത്തിൽ പതിവുപോലെ തന്നെ പ്രിയ കൂട്ടുകാരികൾ എല്ലാവരും ഒത്തുകൂടിയിരുന്നു. ജന്മദിനം അടിച്ചുപൊളിക്കാൻ വേണ്ടിയായിരുന്നു കൂട്ടുകാരികൾ ഒത്തുകൂടിയത്.
ഇപ്പോൾ ഈ പിറന്നാൾ ദിനത്തിൽ നിന്നും ഉള്ള ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. പ്രശസ്ത നടിമാരായ രാധിക, ലിസി, അനുഹാസൻ, പൂർണിമ, ഖുശ്ബു എന്നിവരാണ് പിറന്നാൾ ദിനത്തിൽ ഒത്തുകൂടിയത്. വളരെ കളർഫുൾ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. നടി ലിസിയും സുഹാസിനിയും എല്ലാവരും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
ഇവരെ കാണുമ്പോൾ 18 ചെറുപ്പം തോന്നുന്നു എന്നും ചിലർ പറയുന്നുണ്ട്. സ്റ്റൈലിഷ് ആയി തന്നെയാണ് ഇവർ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായക കൂടിയാണ് സുഹാസിനി. പ്രശസ്ത സംവിധായകൻ മണി രത്നം ആണ് സുഹാസിനിയുടെ ഭർത്താവ്. ഇദ്ദേഹം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ.
View this post on Instagram
വർഷങ്ങൾക്കു മുൻപാണ് സുഹാസിനിയുടെ സിനിമ പ്രവേശനം ഉണ്ടായത്. മലയാളത്തിൽ അടക്കം നിരവധി ഭാഷകളിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചു. നിരവധി ആരാധകരും താരത്തിനുണ്ട്. സ്വന്തമായി നിർമ്മാണ കമ്പനിയും താരത്തിനുണ്ട്.
View this post on Instagram