സൂര്യ നായകനായി എത്തിയ സൂരരൈ പൊട്ര്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായികയാണ് സുധ കൊങ്കര. എയര്‍ ഡെക്കാണ് സ്ഥാപകന്‍ ജി ആര് ഗോപിനാഥിന്റെ ജീവിത കഥ പറഞ്ഞ ചിത്രം വലിയ വിജയമായിരുന്നു.
മികച്ച പ്രതികരണം നേടിയ ചിത്രം ദേശീയ അവാര്‍ഡും നേടിയിരുന്നു. സിനിമയുടെ വിജയത്തിന് പിന്നാലെ സുധ കൊങ്കരയുടെ പുതിയ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.
സുധ കൊങ്കരയുടെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. പ്രമുഖ വ്യവസായിയായ രത്തന്‍ ടാറ്റയുടെ ജീവിതകഥ പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യാന്‍ സുധ കൊങ്കര ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്#ട്ട്.
രത്തന്‍ ടാറ്റയുടെ ജീവിതത്തെ കുറിച്ച് പുറംലോകത്തിന് ലഭ്യമല്ലാത്ത വിവരങ്ങള്‍ വരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തുമെന്ന് സുധ കൊങ്കരയുമായി അടുത്ത വാര്‍ത്താവൃത്തങ്ങള്‍ പറയുന്നു. അടുത്തവര്‍ഷം ആയിരിക്കും ചിത്രം തുടങ്ങുകയെന്നും ഇവര്‍ പറയുന്നു.
സൂര്യയാകും രത്തന്‍ ടാറ്റയായി എത്തുക എന്നാണ് സൂചനകള്‍. എന്നാല്‍ ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടില്ല. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ഒരു പ്രചോദനമാണ് രത്തന്‍ ടാറ്റ.
രത്തന്‍ ടാറ്റയുടെ ജീവിതം പറയുന്ന സിനിമ വരുന്നുവെന്ന വാര്‍ത്ത ഇന്ത്യക്കാരെ മുഴുവന്‍ ആവേശത്തിലാക്കിയിട്ടുണ്ട്. അതേസമയം ‘കെജിഎഫി’ന്റെ നിര്‍മാതാക്കളായ ഹോംബാളെയുടെ പുതിയ ചിത്രം സുധ കൊങ്കര സംവിധാനം ചെയ്യുന്നുണ്ട്.
സൂരരൈ പൊട്ര്’ എന്ന സിനിമയില്‍ സൂര്യയായിരുന്നു നായകന്. മലയാളികളുടെ പ്രിയ താരം അപര്‍ണ ബാലമുരളിയായിരുന്നു നായിക.
ജി വി പ്രകാശ് കുമാറായിരുന്നു സംഗീത സംവിധായകന്.
മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് ‘സൂരരൈ പൊട്ര്’ നേടി. മികച്ച നടന് സൂര്യ, നടി അപര്‍ണ്ണ ബാലമുരളി, പശ്ചാത്തല സംഗീതം ജി വി പ്രകാശ് കുമാര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.