ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര ആയിരുന്നു വാനമ്പാടി. ഈ സീരിയലില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടിയാണ് സുചിത്രാ നായര്‍. നടിയുടെ പദ്മിനി എന്ന കഥാപാത്രം നിമിഷനേരംകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെഗറ്റീവ് റോളില്‍ എത്തിയിരുന്ന പദ്മിനി പിന്നീട് പോസിറ്റീവ് കഥാപാത്രത്തിലേക്ക് മാറിയിരുന്നു. കിടിലന്‍ അഭിനയമാണ് പരമ്പരയില്‍ ഈ താരം കാഴ്ചവച്ചത്.
സീരിയല്‍ അവസാനിച്ചിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും പപ്പി മലയാള മനസ്സില്‍ ഇന്നും മായാതെ കിടപ്പുണ്ട്. ഈ പരമ്പരക്ക് പിന്നാലെ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയില്‍ അവതാരികയായും താരം എത്തിയിരുന്നു. നടന് അനൂപ് കൃഷ്ണയും സുചിത്രയ്ക്കൊപ്പം വേദിയില്‍ എത്താറുണ്ട്.
അതേസമയം വാനമ്പാടിയില്‍ കണ്ടിരുന്ന സുചിത്രയെ ആയിരുന്നില്ല സ്റ്റാര്‍ട്ട് മ്യൂസിക് വേദിയില്‍ പ്രേക്ഷകര്‍ കണ്ടത്. വണ്ണം കുറഞ്ഞ് ഒന്നുകൂടി മെലിഞ്ഞു സുന്ദരിയായ സുചിത്രയെ ആണ് ആരാധകര്‍ കണ്ടത്. നടിയെ ഇങ്ങനെ കണ്ടപ്പോള്‍ ആരാധകരും അമ്പരന്നുപോയി.
ഇത് എന്തൊരു മാറ്റം എന്നായിരുന്നു നടിയുടെ പുതിയ ലുക്ക് കണ്ട് പ്രേക്ഷകര്‍ ചോദിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെയാണ് സുചിത്രയില്‍ ഇങ്ങനെ ഒരു മാറ്റം ഉണ്ടായത്. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പുതിയ ഫോട്ടോ കണ്ടപ്പോള്‍ നടിയുടെ നുണക്കുഴിയെക്കുറിച്ചും ആരാധകര്‍ കമന്റ് കുറിച്ചു.