കൊല്ലത്ത് തെരുവ് നായയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുള്ളിക്കടയില്‍ ആണ് സംഭവം. തെരുവ് നായയെ ചുട്ടുകൊന്നതാവാം എന്നാണ് സംശയം. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
നാട്ടുകാരാണ് തെരുവ് നായയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംസ്ഥാനത്ത് തെരുവ് നായ ശല്യം വ്യാപകമാകുന്നതിനിടെ വിവിധയിടങ്ങളില്‍ നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് തെരുവ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. വിഷം നല്കി കൊന്നതാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്ന.്
തെരുന് നായ വിഷയത്തില്‍ ഹൈക്കോടതി അടിയന്തര ഇടപെടല്‍ നടത്തിയിരുന്നു.
പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് പൊലീസ് സംവിധാനങ്ങള്‍ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതേ തുടര്‍ന്ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കി. തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തില്‍ പൊതുജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. നായ്ക്കളെ കൊല്ലുന്നതിനും വളര്‍ത്തുനായക്കളെ വഴിയില്‍ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്കരണം നല്‍കണണെന്നും ഡിജിപി നിര്ദ്ദേദശിച്ചിരുന്നു.
നായ്ക്കളെ കൊല്ലുന്നതും മാരകമായി പരുക്കേല്‍പ്പിക്കുന്നതും തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വളര്‍ത്ത് നായക്കളെ വഴിയിലുപേക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കും. റസിഡന്‍സ് അസോസിയേഷനുമായി സഹകരിച്ച് വിപുലമായ ബോധവത്കരണം നടത്തണമെന്നാണ് എസ്എച്ച്ഒമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയത്. ഇത് നടപ്പാകുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികള്‍ ഉറപ്പ് വരുത്തുകയും വേണം.