ചലചിത്ര നടി ലിസി ജോസിന്റെ പൊന്നോമന മക്കളാണ് നടിമാരായ ശ്രുതിലക്ഷ്മിയും ശ്രീലയയും. രണ്ടുപേരും സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചവരാണ്. പിന്നീട് സിനിമയില്‍ നിന്നും ഒരു ഇടവേളയെടുത്ത് താരങ്ങള്‍ സീരിയലിലേക്ക് ചേക്കേറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സഹോദരിമാര്‍
തങ്ങളുടെ പ്രിയതമന്മാര്‍ക്കൊപ്പം സ്റ്റാര്‍ മാജിക്കിലേക്കാണ് ഇനി. ഇരുവര്‍ക്കും ഒപ്പം യുവയും മൃദുലയും ചേരുന്നതോടെ പുതിയ എപ്പിസോഡ് കിടിലന്‍ ആകും എന്ന പ്രതീക്ഷയില്‍ ആണ് ആരാധകര്‍.
ചാനല്‍ പുറത്തുവിട്ട പ്രമോയില്‍ നിന്നാണ് ഈ കാര്യങ്ങള്‍ വ്യക്തമായത്. ഇവരെല്ലാവരും എത്തുന്നതോടെ പരിപാടി കളര്‍ ഫുള്‍ ആകും എന്നതില്‍ ഒരു സംശയവും ഇല്ല. പ്രേക്ഷമനസ് കീഴക്കിയ സ്റ്റാര്‍ മാജികിന്റെ പ്രത്യേകത എന്നത് ഒരോ ദിവസമുള്ള വേറിട്ട ഗെയിമുകള്‍ തന്നെയാണ്. ഇത്തവണ ഭര്ത്താക്കന്മാരെ പെണ്ണഴകിലേക്ക് ശ്രീലയയും ശ്രുതി ലക്ഷ്മിയും മാറ്റുന്ന ചില ത്രില്ലന്‍ ഗെയിമുകളും ഷോയില്‍ നടക്കുമെന്ന് വ്യക്തമാണ്.
അടുത്തിടെ ആയിരുന്നു ചലചിത്ര നടി ലിസി ജോസിന്റെ മകളും നടി ശ്രുതിലക്ഷ്മിയുടെ സഹോദരി കൂടിയായ ശ്രീലയയുടെ വിവാഹം നടക്കുന്നത്. വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രണയ വിവാഹം ആണെന്ന വാര്‍ത്തയും പരന്നിരുന്നു. എന്നാല്‍ പക്കാ അറേഞ്ച്ഡ് ആണെന്ന് വ്യക്തമാക്കി താരങ്ങളും പ്രതികരിച്ചിരുന്നു.
സീരിയല്‍ തിളങ്ങി നിന്ന ഒരു നടിയായിരുന്നു ശ്രീലയ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടിമണി ആയിട്ടാണ് ഇപ്പോഴും അറിയപ്പെടുന്നത്. പരമ്പരയിലെ ശ്രീലയയുടെ അഭിനയം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. വിവാഹ ശേഷം ഉടനെ സീരിയലിലേക്ക് ഇല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. തനിക്ക് കുടുംബവും കുഞ്ഞുങ്ങളും ഒക്കെയായി തിരക്കുകളില്‍ പെടാന്‍ ആണ് ഇഷ്ടമെന്നും പറഞ്ഞിരുന്നു.