ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റിന്റെ രണ്ടാംദിനം കനത്ത മഴയിലും കാറ്റിലും ഗാലെ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡ് തകര്‍ന്നു വീണു. സ്റ്റേഡിയത്തിലെ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയാണ് കാറ്റില്‍ പൂര്‍ണമായും തകര്‍ന്നത്. മേല്‍ക്കൂര തകര്‍ന്നപ്പോള്‍ കാണികള്‍ ഗാലറിയിലില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
കനത്ത മഴകാരണം ഗോള്‍ ടെസ്റ്റ് രണ്ടാംദിനം ആരംഭിക്കുന്നത് വൈകുകയാണ്. പ്രാദേശിക സമയം രാവിലെ 10 മണിക്കായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. മത്സരം ആരംഭിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മുതല്‍ മഴ തകര്‍ത്തുപെയ്യുകയായിരുന്നു. ഇതിനൊപ്പം കനത്ത കാറ്റും ആഞ്ഞുവീശി. മൈതാനം പൂര്‍ണമായും ഗ്രൗണ്ട് സ്റ്റാഫ് മൂടിയെങ്കിലും ഗാലറിയുടെ മേല്‍ക്കൂര തകര്‍ന്നത് വലിയ ആശങ്കയുണ്ടാക്കി.
ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212 പിന്തുടരുന്ന ഓസ്ട്രേലിയ 98-3 എന്ന നിലയിലാണ് രണ്ടാംദിനം മത്സരം ആരംഭിക്കേണ്ടത്. 86 പന്തില്‍ 47 റണ്‍സുമായി ഓപ്പണര്‍ ഉസ്മാന ഖവാജയും 11 പന്തില്‍ ആറുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍. ഡേവിഡ് വാര്‍ണര്‍(25), മാര്‍നസ് ലബുഷെയ്ന്(13), സ്റ്റീവ് സ്മിത്ത്(6) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് ആദ്യദിനം നഷ്ടമായിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…