ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവമായ നടികളാണ് ശ്രുതിലക്ഷ്മി, ശ്രീകലയും . രണ്ടുപേരും സഹോദരിമാരാണ്. റോമിയോ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് ശ്രുതി നായികയായി അരങ്ങേറ്റം കുറിച്ചത്. അതേസമയം ഹിറ്റ് പരമ്പരയായിരുന്ന മൂന്നുമണിയില്‍ എത്തിയതോടെയാണ് ശ്രീലയ ശ്രദ്ധിക്കപ്പെട്ടത്. ഇതില്‍ താരത്തിന്റെ കുട്ടിമണി എന്ന കഥാപാത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രണ്ടുപേരും. ഈ അടുത്താണ് ശ്രീലയ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്കിയ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. സഹോദരിയാണ് ഇത് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. പിന്നാലെ ആശംസ അറിയിച്ച് ആരാധകരും എത്തി.
ഇപ്പോഴിതാ കുഞ്ഞുമായി വീട്ടിലെത്തിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരങ്ങള്‍. കേക്ക് മുറിച്ചു കൊണ്ടാണ് പുതിയ അതിഥിയെ ഇവര്‍ സ്വീകരിച്ചത്. ശ്രുതി കേക്ക് മുറിക്കുന്നതും പിന്നാലെ സഹോദരിയുടെ വായില്‍ വെച്ചു കൊടുക്കുന്നതും വീഡിയോയില്‍ കാണാം. ശ്രുതിയുടെ ഭര്‍ത്താവും വീഡിയോയിലുണ്ട്.