ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരായി.
എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപത്തുള്ള ഓഡിറ്റോറിയത്തില്‍വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് വിവാഹിതരാകുന്ന കാര്യം ഇരുവരും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും അറിയിച്ചത്.
ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറും മെഡിക്കല്‍ കോര്പ്പറേഷന് എംഡിയുമാണ് ശ്രീറാം വെങ്കിട്ടരാമന്. ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. അടുത്തടുത്ത വര്‍ഷങ്ങളിലായിരുന്നു ഇരുവരും രണ്ടാം റാങ്കോടെ ഐഎഎസ് നേടിയത്.
ദേവികുളം സബ്കളക്ടറായിരിക്കെ ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് ദേവികുളം സബ്കളക്ടറായിരിക്കെ 2019ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ മരിച്ചത് ഏറെ വിവാദമായിരുന്നു. ഈ കേസ് അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന് ശ്രമിച്ചതോടെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അടുത്തിടയ്ക്കാണ് ഇയാള്‍ സര്‍വീസില്‍ തിരിച്ച് പ്രവേശിച്ചത്.