മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. പലപ്പോഴും നാട്ടിൽ നടക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലെല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. ഇതെല്ലാം തന്നെ വലിയ രീതിയിൽ ചർച്ചയായി മാറാറുണ്ട്. ഇതിനെ തുടർന്ന് പല തരത്തിലുള്ള വിവാദങ്ങളിലൂടെ താരം കടന്നുപോയിട്ടുണ്ട്.
കഴിഞ്ഞ ദിവസം താരം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. രസകരമായ ഒരു പോസ്റ്റ് ആയിരുന്നു ഇത്. അടുത്തമാസം തനിക്ക് 26 വയസ്സ് തികയും എന്നും പിറന്നാളിന് ആരും ഗിഫ്റ്റ് അയക്കേണ്ട എന്നും പകരം ആ പണം യുപിഐ വഴി അയച്ചു തന്നാൽ മതി എന്നുമായിരുന്നു താരം ആവശ്യപ്പെട്ടത്. രസകരമായ ഒരു പോസ്റ്റ് ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ ഇതിനെ താഴെ വന്ന കമൻറുകൾ എല്ലാം തന്നെ വളരെ കോമഡി നിറഞ്ഞത് ആയിരുന്നു. എന്നാൽ ആ കൂട്ടത്തിൽ ഒരു ഞരമ്പ് രോഗിയുടെ കമൻറ് ആണ് ശ്രദ്ധേയമായത്.
ഇയാളുടെ കമൻറ് ഇങ്ങനെയാണ് – കുനിയേണ്ടി വരും. ഇത്രയും വൃത്തികെട്ട ഭാഷയിലാണ് ഇയാൾ കമൻറ് ചെയ്തത്. എന്നാൽ ശ്രീലക്ഷ്മി വളരെ മികച്ച മറുപടിയാണ് നൽകിയത്. താരത്തിൻറെ പോസ്റ്റുകൾക്ക് താഴെ ഇത്തരത്തിൽ മോശം കമൻറുകൾ വരുന്നത് ആദ്യമായിട്ടല്ല. പലതും താരം അവഗണിക്കുക ആണ് പതിവ്. എന്നാൽ ചിലതിന് കലക്കൻ മറുപടി നൽകും. അത്തരത്തിൽ താരം ഈ കമൻ്റിന് നൽകിയ മറുപടി ആണ് ഇപ്പോൾ ചർച്ചാവിഷയം. നിരവധി ആളുകളാണ് ഇപ്പോൾ ഈ മറുപടി നൽകിയതിന് താരത്തിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ശ്രീലക്ഷ്മി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “നീ താങ്ങൂല മോനേ, ഒടിഞ്ഞു പോകും”. എന്തായാലും കലക്കി മറുപടി തന്നെയാണ് താരം നൽകിയത് എന്നാണ് ആരാധകർ പറയുന്നത്. ഈ കമൻറ് ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുകയാണ്. നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത്തരത്തിലുള്ള ഞരമ്പുരോഗികൾ ഇങ്ങനത്തെ മറുപടി മാത്രമേ അർഹിക്കുന്നുള്ളൂ എന്നാണ് മലയാളികളുടെ മനസാക്ഷി പറയുന്നത്. അതുകൊണ്ടുതന്നെ പറഞ്ഞതിൽ ഒരു പശ്ചാത്താപവും വേണ്ട എന്നാണ് മലയാളി സമൂഹം താരത്തെ അറിയിക്കുന്നത്.