ഇതുവരെ ഒരു സിനിമയിലോ സീരിയലിലോ അഭിനയിച്ചില്ലെങ്കില്‍ പോലും താരാകല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. തന്റെ യൂട്യൂബ് ചാനല്‍ വഴി വീഡിയോകള്‍ പങ്കുവെച്ചാണ് സൗഭാഗ്യ ആരാധകരെ സ്വന്തമാക്കിയത്. ഈ താരം പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.
ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് സൗഭാഗ്യ ഏത്തിയത്. ഇത് സുദര്‍ശന കൊണ്ടുവന്ന ഭാഗ്യമാണെന്നും താരങ്ങള്‍ വീഡിയോയില്‍ പറയുന്നു.
സൗഭാഗ്യയും അര്‍ജ്ജുനും ഇപ്പോഴിതാ പുതിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. അര്‍ജ്ജുനും സൗഭാഗ്യയ്ക്കും സുദര്ശനയ്ക്കുമൊപ്പം സന്തോഷ വേളയില്‍ സൗഭാഗ്യയുടെ അമ്മ താരാ കല്യാണുമുണ്ട്. നിരവധി പേരാണ് പുതിയ സന്തോഷത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.
ആഢംബര കാറായ മേഴ്സിഡസ് ബെന്‍സ് കാറാണ് ഇവര്‍ സ്വന്തമാക്കിയത്. എന്നാല്‍ കാറിന്റെ വിവരങ്ങളൊന്നും ഇരുവരും വീഡിയോയില്‍ പങ്കുവെച്ചിട്ടില്ല. മകള്‍ സുദര്‍ശനയും വീഡിയോയില്‍ ആക്ടീവായി തന്നെ ഉണ്ടായിരുന്നു. വീഡിയോയ്ക്ക് താഴെ നിരവധി കമന്റും വരുന്നുണ്ട്.