വേറിട്ട സിനിമകൾ എന്നും മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് അമൽ നീരദ്. അമൽ നീരദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നത് സൗബിൻ ഷാഹിർ ആണ് . ഇപ്പോൾ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു സൗബിൻ ഷാഹിർ . താരത്തിന്റെ അവസാനം ഇറങ്ങിയ ആൻഡ്രേയിഡ് കുഞ്ഞപ്പൻ തിയേറ്ററിൽ വൻ വിജയകരമായി മുന്നേറുകയാണ് . അമൽ നീരദ് തന്നെ നായകനാക്കി അടുത്ത വർഷം ഒരു ചിത്രം ഒരുക്കുന്നുണ്ട് എന്നാണ് സൗബിൻ ഷാഹിർ ഈ അടുത്തിടെ ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ബിലാലിന് ശേഷം ആയിരിക്കും ഈ ചിത്രം ആരംഭിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അമല്‍ നീരദിന്റെ സംവിധാന സഹായിയും സഹസംവിധായകനുമായി ജോലി ചെയ്തിട്ടുള്ള ആളാണ് സൗബിൻ ഷാഹിർ.
ഫഹദ് ഫാസിൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ വരത്തൻ ആയിരുന്നു അമൽ നീരദിന്റെ അവസാനത്തെ റിലീസ്. വരത്തൻ തിയേറ്ററിൽ ബ്ലോക്കബ്സ്റ്റർ അടിച്ചാണ് മുന്നേറിയത് .അന്‍വര്‍ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത ട്രാന്‍സ് എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതും അമൽ നീരദ് ആണ്. അമൽ നീരദ് സിനിമകൾ എന്നും പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത് .അമൽ നീരദ് സൗബിൻ കൂട്ടുകെട്ട് ഒന്നിക്കുന്നു ചിത്രം പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ് കാത്തിരിക്കുന്നത് .