ടിക് ടോക് വീഡിയോകളിലൂടെ ആരാധകരെ സ്വന്തമാക്കിയവരാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുനും. ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാവാറുണ്ട്. ഒരു നല്ല നര്ത്തികികൂടിയായ സൗഭാഗ്യയുടെ ഡാന്‍സ് വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ തന്റെ പുതു പുത്തന്‍ ചിത്രമാണ് സൗഭാഗ്യ ആരാധകരുമായി പങ്കുവെച്ചത്.
ചില പ്രൊഡക്ടുകളുടെയും മറ്റ് പ്രൊമോഷന് വീഡിയോസ് സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തില്‍ ചിങ്കാരി കളക്ഷന്‍സ് ജൂവലറി ഷോപ്പിന് വേണ്ടി സൗഭാഗ്യ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
പതിവ് പോലെ ചിത്രത്തിന് താഴെ ആരാധകരുടെ കമന്റും വന്നിട്ടുണ്ട്. നിങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല, എന്തൊരു സുന്ദരിയാണ് സൗഭാഗ്യ, ഓരോ ഫോട്ടോയിലും സൗന്ദര്യം കൂടി വരുന്നത് പോലെ തുടങ്ങി സൗഭാഗ്യയെ പുകഴ്ത്തികൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ മിക്കതും.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സൗഭാഗ്യയും അര്‍ജുനും വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ഇവര്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രം വൈറലായതോടെ ചിത്രത്തിന് താഴെ ധാരാളം വിമര്‍ശനങ്ങളും വന്നിരുന്നു. മോശം കമന്റുകള്‍ വര്‍ധിച്ചതോടെ പ്രതികരണവുമായി താരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.