ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയലാണ് കൂടെവിടെ. സൂര്യ, ഋഷി എന്നീ രണ്ടു വ്യക്തികളെ ചുറ്റിപ്പറ്റിയാണ് ഇതിലെ കഥ മുന്നോട്ട് പോകുന്നത്. പരമ്പരയിൽ സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അൻഷിത ആണ്. ഋഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആകട്ടെ ബിബിൻ ജോർജ്. നിരവധി ആരാധകരാണ് ഈ പരമ്പരയ്ക്ക് ഉള്ളത്. സൂര്യയുടെ അധ്യാപകനാണ് ഋഷി. ശക്തമായ പിന്തുണ സൂര്യയ്ക്ക് ഋഷി നൽകുന്നുണ്ട്. എല്ലാ പ്രതിസന്ധികളിലും താങ്ങായും തണലായും ഋഷി സൂര്യയുടെ അടുത്ത് ഓടിയെത്തുന്നു. രണ്ടുപേരും ഒന്നിക്കുന്നതിന് നിരവധി പ്രതിസന്ധികൾ ആണ് ഉള്ളത്.
അതിനിടയിൽ പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ ശ്രദ്ധനേടുന്നത്. റോഷനെ കണ്ട് വിവരങ്ങൾ തിരക്കാൻ ഋഷി എത്തുന്നത് കഴിഞ്ഞ് എപ്പിസോഡിൽ ഒക്കെ പ്രേക്ഷകർ കണ്ടിരുന്നു. ഇപ്പോഴിതാ സൂര്യ യോട് മനസ്സ് തുറന്ന് സംസാരിക്കുകയാണ് ഋഷി. വിവാഹത്തെക്കുറിച്ച് ആണ് ഋഷി സംസാരിക്കുന്നത്. തമ്മിൽ ഇവർ അതിയായി പ്രണയിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഈ പ്രണയം തുറന്നു പറഞ്ഞിട്ടില്ല രണ്ടുപേരും. അത് പറയാനുള്ള ഒരു അവസരം കിട്ടിയില്ല എന്ന് പറയുന്നതാകും ശരി.
വളരെ ചുരുക്കം ചില നിമിഷങ്ങളിൽ മാത്രം ആണ് ഇവർ പ്രണയാർദ്രരരാകുന്നത് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. അത്തരമൊരു സന്ദർഭം ആണ് പുതിയ എപ്പിസോഡിൽ വരിക എന്ന് പ്രോമോ കണ്ടു പ്രേക്ഷകർക്ക് തോന്നുന്നു. സംഭാഷണങ്ങൾ വളരെ കുറച്ച് മാത്രമുള്ള പ്രണയ നിമിഷങ്ങൾ ആയിരിക്കാനാണ് സാധ്യത. പൂർണ്ണമായും മനസ്സ് തുറക്കുന്ന ഋഷിയെ ഇതിൽ കാണുന്നു. മിത്രയെ ഒരിക്കലും വിവാഹം ചെയ്യില്ല എന്ന് ഋഷി തീർത്തു പറയുന്നുണ്ട്.
ഇത് താൻ അറിയണം, മനസ്സിലാക്കണം എന്നുള്ളത് കൊണ്ടാണ് നേരിട്ട് പറയുന്നത് എന്നും ഋഷി പറയുന്നു. തൻറെ വികാരങ്ങൾ അടക്കി പിടിക്കാൻ സൂര്യയും അല്ലാതെ പാടുപെടുന്നുണ്ട്. സംസാരത്തിലൂടെ ഇരുവർക്കും ആശ്വാസം കിട്ടുന്നുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. നിരവധി കമൻറുകളും ഇതിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. ഇതാണ് തങ്ങൾ കാണാൻ കാത്തിരുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.