മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൂര്യ ജെ മേനോൻ. ബിഗ് ബോസ് വേദിയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ അതിനുമുമ്പുതന്നെ സമൂഹമാധ്യമങ്ങളിൽ തിളങ്ങിനിൽക്കുന്ന താരങ്ങളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. നടി ഐശ്വര്യ റായുമായി ഉള്ള രൂപസാദൃശ്യം താരത്തിന് ഏറെ ഗുണം ചെയ്തു. ധാരാളം മേക്കോവർ വീഡിയോകൾ ആയിരുന്നു താരം നടത്തിയത്. ഇതെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
കേരളത്തിലെ ആദ്യ വനിതാ ഡിജേമാരിൽ ഒരാൾ എന്ന ഖ്യാതിയോടെ ആണ് താരം ബിഗ് ബോസ് വേദിയിലെത്തുന്നത്. തുടക്കത്തിൽ ദുർബല ആയ ഒരു മത്സരാർത്ഥി ആയിട്ടായിരുന്നു സൂര്യയേ എല്ലാവരും വിലയിരുത്തിയത്. എന്നാൽ വളരെ പെട്ടെന്നു തന്നെ താരം ഷോയിൽ തിളങ്ങുക ആയിരുന്നു. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായി മാറാൻ സൂര്യക്ക് സാധിച്ചു. ഇപ്പോൾ തൻ്റെ ജീവിതത്തിലെ പുതിയ ഒരു സ്വപ്നം പൂർത്തീകരിക്കുകയാണ് സൂര്യ ജേ മേനോൻ.
സൂര്യയുടെ കഥയിലൊരു തമിഴ് സിനിമ വരുകയാണ്. ജസ്പാൽ ഷൺമുഖം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യ ഈ ചിത്രത്തിൽ വേഷത്തെ അവതരിപ്പിച്ചുകൊണ്ട് എത്തുന്നുണ്ട്. ഇപ്പോൾ മറ്റൊരു സന്തോഷമാണ് സൂര്യ പങ്കുവച്ചിരിക്കുന്നത്. സൂര്യ ഒരു കഥാസമാഹാരം എഴുതി പുറത്തുവിട്ടിരിക്കുകയാണ്. ജയസൂര്യ ആണ് ആദ്യകോപ്പി ഏറ്റുവാങ്ങിയത്. പാറൂട്ടി എന്നാണ് കഥാസമാഹാരത്തിന് പേര് നൽകിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞു ഇറങ്ങിയപ്പോൾ തനിക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു എന്നും അതിൽ ചിലത് പൂർത്തീകരിച്ചു വരികയാണ് എന്നും സൂര്യ പറഞ്ഞു.
ചില ലക്ഷണങ്ങൾ ദൈവാനുഗ്രഹം കൊണ്ട് സംഭവിക്കുകയാണ്. എൻറെ ആദ്യ കഥാസംഹാരം ഇന്ന് പുറത്തിറങ്ങുകയാണ്. പുസ്തകത്തിൻറെ ആദ്യകോപ്പി പ്രമുഖ സിനിമാതാരം ജയേട്ടൻ (ജയസൂര്യ) സ്വീകരിച്ചു. ഈ കൊവിട് പശ്ചാത്തലത്തിലും ഒരു മടിയും കൂടാതെ ഈ ഒരു കാര്യത്തിനുവേണ്ടി സഹകരിക്കാൻ ജയേട്ടൻ കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു. പാറൂട്ടി എന്നാണ് കഥാസമാഹാരത്തിന് പേര് നൽകിയിരിക്കുന്നത് – സൂര്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.