Social Media

ഞാന്‍ എസ്എസ്എല്‍സി പാസ്സാകില്ലെന്ന് വീട്ടില്‍ ബെറ്റ് വരെ ഉണ്ടായിരുന്നു; ‘നമുക്കൊരു ഫൈനല്‍ സ്റ്റേജ് ഉണ്ട്, മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അവിടെ എത്താതിരിക്കില്ല; മാര്‍ക്ക് കുറഞ്ഞ കുട്ടികളോടും രക്ഷിതാക്കളോടും സൂരജ് സണ്‍ പറയുന്നു

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ പരീക്ഷകളുടെ ഫലങ്ങള്‍ എത്തിയതോടെ ഫുള്‍ A+ കിട്ടിയവരെ പ്രശംസിച്ചുള്ള ഫ്‌ളക്‌സുകളും കുറിപ്പുകളുമാണ് സോഷ്യല്‍ മീഡിയ നിറയെ.

- Advertisement -

ഇത് മറ്റൊരു രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിനും കാരണമാകുന്നുണ്ട്. റിസല്‍ട്ട് പ്രഖ്യാപനം എത്തിയതിനിടയില്‍ നടന്‍ സൂരജ് സണ്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

എസ് എസ് എല്‍ സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവരെയും തോറ്റവരെയും എല്ലാം ആശ്വസിപ്പിക്കുകയാണ് താരം. താനും അവരില്‍ ഒരാളാണ്, അതുകൊണ്ട് അവരെ ആശ്വസിപ്പിക്കേണ്ട കടമ തനിക്കുണ്ടെന്നാണ് സൂരജ് പറയുന്നത്.

‘പത്താം ക്ലാസ് പാസ്സായില്ലെങ്കില്‍ ലൈസന്‍സ് കിട്ടില്ലെന്ന് അന്നത്തെ കാലത്ത് പറയും. അതുകൊണ്ട് ലൈസന്‍സിന് വേണ്ടി അടുത്തിരുന്ന കൂട്ടുകാരന്റെ കാല് പിടിച്ചും കോപ്പിയടിച്ചുമാണ് ഞാന്‍ പാസായത്.

എസ് എസ് എല്‍ സി ഞാന്‍ പാസ്സാകില്ലെന്ന് പറഞ്ഞ് വീട്ടില്‍ ബെറ്റ് വരെ ഉണ്ടായിരുന്നു. അതൊക്കെ പക്ഷേ എങ്ങനെയോ കഴിഞ്ഞു പോയി’.

‘നമുക്കൊരു ഫൈനല്‍ സ്റ്റേജ് ഉണ്ട്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അവിടെ എത്താതിരിക്കില്ല. അവിടെ ചിലപ്പോള്‍ ഇപ്പോള്‍ മാര്‍ക്ക് കുറഞ്ഞവനോ തോറ്റുപോയാവനോ ആയിരിക്കും ഒന്നാമത് എത്തുന്നത്.

പഠിക്കുന്നത് മാത്രം പോരാ ഈ ലോകത്ത്’. അതുകൊണ്ട് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ആരും കുഞ്ഞുങ്ങളെ വഴക്ക് പറയരുതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടന്‍ പറയുന്നുണ്ട്.

മിനിസ്‌ക്രീനിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി സൂരജ് സണ്‍ മാറുന്നത്. പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ സിനിമയില്‍ സജീവമാണ് താരം. ആല്‍ബങ്ങളും ചെയ്ത് വരുന്നു.

 

Abin Sunny

Recent Posts

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

2 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

2 hours ago

കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി.കുഞ്ഞിനെ ഒഴിവാക്കാൻ നേരത്തെയും ശ്രമിച്ചു

പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും…

3 hours ago

ജാസ്മിൻ അത് ഗബ്രിയുടെ മേൽ കെട്ടിവെച്ചതാണ്.ജാസ്മിനും ഗബ്രിയും പുറത്ത് വന്ന് വിവാഹിതരാകാനൊന്നും പോകുന്നില്ല. വേറെ കാര്യങ്ങളുണ്ട്.

ഗബ്രി-ജാസ്മിൻ ബന്ധത്തെ കുറിച്ച് അവതാരകമായ മോഹൻലാൽ ചോദിച്ചതിന് ശേഷം ഹൗസിൽ നടന്നതിനെ കുറിച്ചും സിബിൻ വെളിപ്പെടുത്തി. ഫോക്കസ് ടിവിക്ക് നൽകിയ…

3 hours ago

എന്നെ ഡൊമിനേറ്റ് ചെയ്യുന്ന ഭർത്താവിനെ എനിക്കിഷ്ടമാണ്,എനിക്ക് ഭർത്താവ് കഴിച്ച പാത്രം കഴുകണം, അടുക്കളയിൽ കയറണം;പക്ഷേ..

മലയാളികളുടെ ഇഷ്ട താരമാണ് സ്വാസിക.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വിവാഹത്തിന് മുമ്പ് സ്വാസിക ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.…

4 hours ago

ഞാന്‍ ഫിസിക്കലി ഒരാണ്‍ സുഹൃത്തിനെ ഹഗ്ഗ് ചെയ്യുന്നതൊന്നും പ്രണയത്തിന്റെ സിംബല്‍ അല്ല.പുറത്താണെങ്കില്‍ അവോയ്ഡ് ചെയ്ത് ഈ അവസ്ഥ വരാതെ നോക്കാമായിരുന്നു

ബിഗ്ബോസിലൂടെ പ്രേക്ഷകർ വലിയ ചർച്ച ചെയ്ത രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.തനിക്ക് ഗബ്രിയോട് ഇഷ്ടമാണെന്ന് ജാസ്മിന്‍ തുറന്നു പറഞ്ഞിരുന്നു. ജാസ്മിനെ…

4 hours ago