Film News

തീയറ്ററുകളില്‍ ഹിറ്റായി മാറിയ സുലൈഖ മന്‍സില്‍ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു, ഏത് പ്ലാറ്റ്‌ഫോമിലെന്ന് അറിയാമോ

പെരുന്നാള്‍ റിലീസ് ആയി ഏപ്രില്‍ 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് സുലൈഖ മന്‍സില്‍. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. മലബാറിലെ ഒരു മുസ്ലിം വിവാഹത്തെ ചുറ്റിപ്പറ്റി കഥ വികസിക്കുന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

- Advertisement -

തീയറ്ററില്‍ മികച്ച വിജയം നേടിയ ചിത്രമിപ്പോള്‍ ഒടിടിയില്‍ എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 30 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

അഷ്‌റഫ് ഹംസ തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍
ഗണപതി, ശബരീഷ് വര്‍മ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമല്‍ഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അര്‍ച്ചന പദ്മിനി, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഛായാഗ്രഹണം : കണ്ണന്‍ പട്ടേരി, എഡിറ്റര്‍ : നൗഫല്‍ അബ്ദുള്ള, സംഗീത സംവിധാനം: വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ ഡിസൈന്‍ : അനീഷ് നാടോടി, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ശബരീഷ് വര്‍മ്മ, ജിനു തോമ, വസ്ത്രാലങ്കാരം: ഗഫൂര്‍ മുഹമ്മദ്, മേക്കപ്പ് : ആര്‍.ജി. വയനാടന്‍, കൊറിയോഗ്രാഫി: ജിഷ്ണു,

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാന്നറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. സെഞ്ച്വറി ഫിലിംസ് ആയിരുന്നു ചിത്രത്തിന്റെ വിതരണം.

Abin Sunny

Recent Posts

ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഗബ്രിക്ക് മുത്തം കൊടുത്തു… ആ മനസ് ആരും കാണാതെ പോകരുത്, ഗബ്രി പുറത്തായപ്പോൾ ഭർത്താവ് മരിച്ച ഭാര്യയെ പോലെ കരഞ്ഞ് വിളിച്ച് നടന്നത് മറന്നോ ജാസ്മിൻ.

ഏറ്റവും നന്നായി ​ഗെയിം കളിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ​ഗബ്രി. പക്ഷെ ജാസ്മിനുമായി ചേർന്ന് ലവ് കോമ്പോ കളിച്ചതിനാൽ ​ഗബ്രിയുടെ ​ഗെയിം പ്രേക്ഷകരും…

33 mins ago

ആറാട്ടണ്ണനെ ഞാൻ ബ്ലോക്ക് ചെയ്തിട്ടില്ല; എനിക്ക് പാവം തോന്നാറുണ്ട്; ആറാട്ടണ്ണൻ എന്നെ വിളിച്ച് പറയുന്നത് ഈ കാര്യങ്ങൾ ആണ്

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി.ഇപ്പോൾ ഇതാ ഇദ്ദേഹത്തെ കുറിച്ച് നടി അനാർക്കലി പറയുന്ന…

1 hour ago

വെളിയിൽ ഭാര്യയില്ലേ എന്ന് അഖിലിനെയും ശോഭയെയും വെച്ച് സംസാരിക്കാൻ തുടങ്ങി,ലേശം ഉളുപ്പ് വേണം;സൂര്യ

അഖിൽ മാരാർക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാൻ.അദ്ദേഹം സമൂഹത്തിൽ ഒരാൾക്കെതിരെ പറയുമ്പോൾ അതുമായി ബന്ധപ്പെട്ടവരെയൊക്കെ ചിന്തിക്കേണ്ടതുണ്ട്. ജാന്മണി…

2 hours ago

50 ലക്ഷം നേടിയെടുക്കാനുള്ള അഫ്സലിന്റെ നാടകമല്ല ഇത്.കാരണങ്ങൾ ഇതാണ്.ജാസ്മിനും അഫ്സലും ബന്ധം പിരിഞ്ഞിട്ടില്ല

സോഷ്യൽ മീഡിയ ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ജാസ്മിനും അഫ്സലും ബന്ധപ്പെട്ട കാര്യങ്ങളാണ്.അഫ്സലാണ് തങ്ങളെ എയർപോർട്ടിൽ ഡ്രോപ് ചെയ്തതെന്ന്…

3 hours ago

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

14 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

14 hours ago