എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ പരീക്ഷകളുടെ ഫലങ്ങള്‍ എത്തിയതോടെ ഫുള്‍ A+ കിട്ടിയവരെ പ്രശംസിച്ചുള്ള ഫ്ളക്സുകളും കുറിപ്പുകളുമാണ് സോഷ്യല്‍ മീഡിയ നിറയെ.
ഇത് മറ്റൊരു രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിനും കാരണമാകുന്നുണ്ട്. റിസല്‍ട്ട് പ്രഖ്യാപനം എത്തിയതിനിടയില്‍ നടന് സൂരജ് സണ്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
എസ് എസ് എല്‍ സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവരെയും തോറ്റവരെയും എല്ലാം ആശ്വസിപ്പിക്കുകയാണ് താരം. താനും അവരില്‍ ഒരാളാണ്, അതുകൊണ്ട് അവരെ ആശ്വസിപ്പിക്കേണ്ട കടമ തനിക്കുണ്ടെന്നാണ് സൂരജ് പറയുന്നത്.
View this post on Instagram
‘പത്താം ക്ലാസ് പാസ്സായില്ലെങ്കില്‍ ലൈസന്‍സ് കിട്ടില്ലെന്ന് അന്നത്തെ കാലത്ത് പറയും. അതുകൊണ്ട് ലൈസന്‍സിന് വേണ്ടി അടുത്തിരുന്ന കൂട്ടുകാരന്റെ കാല് പിടിച്ചും കോപ്പിയടിച്ചുമാണ് ഞാന്‍ പാസായത്.
എസ് എസ് എല്‍ സി ഞാന്‍ പാസ്സാകില്ലെന്ന് പറഞ്ഞ് വീട്ടില്‍ ബെറ്റ് വരെ ഉണ്ടായിരുന്നു. അതൊക്കെ പക്ഷേ എങ്ങനെയോ കഴിഞ്ഞു പോയി’.
‘നമുക്കൊരു ഫൈനല്‍ സ്റ്റേജ് ഉണ്ട്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അവിടെ എത്താതിരിക്കില്ല. അവിടെ ചിലപ്പോള്‍ ഇപ്പോള്‍ മാര്‍ക്ക് കുറഞ്ഞവനോ തോറ്റുപോയാവനോ ആയിരിക്കും ഒന്നാമത് എത്തുന്നത്.
പഠിക്കുന്നത് മാത്രം പോരാ ഈ ലോകത്ത്’. അതുകൊണ്ട് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ആരും കുഞ്ഞുങ്ങളെ വഴക്ക് പറയരുതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടന് പറയുന്നുണ്ട്.
മിനിസ്ക്രീനിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി സൂരജ് സണ്‍ മാറുന്നത്. പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ സിനിമയില്‍ സജീവമാണ് താരം. ആല്‍ബങ്ങളും ചെയ്ത് വരുന്നു.