സീരിയല്‍ മേഘലയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുമായി അടുത്തത്. പിന്നീട് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇതില്‍നിന്ന് പിന്മാറുകയായിരുന്നു സൂരജ്. ഇപ്പോള്‍ ബിഗ് സ്ക്രീനിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഈ നടന്.
ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂരജ് നായകന് ആവുന്നത്. ‘മൃദു ഭാവേ ദൃഢ കൃത്യേ” എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തെ ഹൃദയം എന്ന ചിത്രത്തിലും ചെറിയൊരു വേഷത്തില്‍ സൂരജ് സണ്‍ എത്തിയിരുന്നു. താരത്തിന്റെ കഥാപാത്രം ശ്രദ്ധനേടി.
ഷാജൂണ്‍ കാര്യാല്‍ ചിത്രമായ മൃദുഭാവേ ദൃഢ കൃത്യേയിലൂടെയായി നായകനായി അരങ്ങേറുകയാണ് സൂരജ്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊഡ്യൂസറെ ഭാര്യയെ പരിചയപ്പെടുത്തുകയാണ് നടന്.
ഇത് ഞങ്ങളുടെ മൃദു ഭാവേ ദൃഢ കൃത്യേ സിനിമയുടെ പ്രൊഡ്യൂസറും ഭാര്യയുമാണ്. എനിക്ക് ഇവര്‍ വെറുമൊരു പ്രൊഡ്യൂസര്‍ മാത്രമല്ല. എന്നോടുള്ള ഇവരുടെ സ്നേഹം തന്നെയാണ് ഈ സിനിമയിലേക്ക് എന്നെ എത്തിച്ചത്. ഷൂട്ടിംഗ് തുടങ്ങിയ മുതല്‍ ഈ ദിവസം വരെ സ്വന്തം മകനെ പോലെയാണ് പെരുമാറിയതും സംരക്ഷിച്ചതും. നന്ദി പറയാന്‍ വാക്കുകള്‍ ഇല്ല. പ്രൊഡ്യൂസര്‍ ഹൈഡ്രൊഎയര് ടെക്റ്റോണിക്സ് ( ടജഉ) പ്രൈവറ്റ് ലിമിറ്റഡ് ശ്രീ വിജയ ശങ്കര്‍ മേനോന് ശ്രീ സുഭദ്ര വിജയശങ്കര്‍,ശ്രീ സന്ദീപ് മേനോന്, ശ്രീ സുദീപ് മേനോന് എല്ലാ കുടുംബാംഗങ്ങള്‍ക്കും ഒരായിരം നന്ദി എന്നായിരുന്നു സൂരജ് കുറിച്ചത്.